Connect with us

Breaking News

മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം 31 വരെ നീട്ടി

Published

on


ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതോടെ ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ബസ് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനവും തുടരും. ഓണത്തിന് ടൂറിസ്റ്റ്, സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കുമാത്രമേ അതിർത്തി കടക്കാൻ പറ്റൂവെന്നായി. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കേരളത്തിലേക്കെത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ളതും ചരക്കുവാഹന ജീവനക്കാർക്ക് ഏഴുദിവസത്തെ കാലാവധിയോട് കൂടിയതുമായ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണ്. ഇതിനുപുറമേ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂവിൽ സമ്പൂർണ ഗതാഗതനിരോധനമാണ് നടപ്പാക്കിയിരിക്കുന്നത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

തിരുവോണം ബമ്പർ; ഇതാണ് ആ ഭാ​ഗ്യനമ്പർ TG-434222, ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Published

on

Share our post

തിരുവനന്തപുരം∙ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്.

രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍

  1. TD 281025
  2. TJ 123040
  3. TJ 201260
  4. TB 749816
  5. TH 111240
  6. TH 612456
  7. TH 378331
  8. TE 349095
  9. TD 519261
  10. TH 714520
  11. TK 124175
  12. TJ 317658
  13. TA 507676
  14. TH 346533
  15. TE 488812
  16. TJ 432135
  17. TE 815670
  18. TB 220261
  19. TJ 676984
  20. TE 340072
സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന പുരോഗമിക്കുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.


Share our post
Continue Reading

Breaking News

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

Published

on

Share our post

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.


Share our post
Continue Reading

Breaking News

പേര്യ ചുരത്തിൽ റോഡ് നിർമാണ പ്രവൃത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Kerala9 hours ago

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Kerala9 hours ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala10 hours ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala10 hours ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala10 hours ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala11 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur11 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Kannur13 hours ago

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Kannur13 hours ago

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Kannur13 hours ago

അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!