Connect with us

Breaking News

തലശ്ശേരി സ്റ്റേഡിയം നടത്തിപ്പിൽ തീരുമാനമായി

Published

on


തലശ്ശേരി : തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായതോടെ സ്റ്റേഡിയം തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.

നടത്തിപ്പിനുള്ള അവകാശം സംബന്ധിച്ച് നഗരസഭയും റവന്യു അധികൃതരും തമ്മിലുള്ള തർക്കം പലപ്പോഴും പ്രവർത്തനത്തെ ബാധിച്ചു. സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങിയതോടെയാണ് തർക്കം രൂക്ഷമായത്. കഴിഞ്ഞ ആഴ്ച കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്കത്തിന് പരിഹാരം കണ്ടത്. 

സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് അഞ്ചുവർഷമായി. അന്നു മുതൽ സ്റ്റേഡിയം അടഞ്ഞുകിടക്കുകയാണ്. 2016-ന്റെ അവസാനത്തിലാണ് നവീകരണം തുടങ്ങിയത്. സ്റ്റേഡിയം അടച്ചതോടെ കായികമത്സരങ്ങൾ നടത്താനോ കായികതാരങ്ങൾക്ക് പരിശീലനം നടത്താനോ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയം തുറന്നു കൊടുത്താൽ കായികതാരങ്ങൾക്ക് ഗുണകരമാകും.

ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണങ്കിലും നഗരസഭ സ്റ്റേഡിയം എന്നാണ് അറിയപ്പെടുന്നത്. റവന്യു വകുപ്പിൽനിന്ന് കായികവകുപ്പ്‌ സ്റ്റേഡിയം നിൽക്കുന്ന ഭൂമി പാട്ടത്തിനെടുക്കാനാണ് തീരുമാനം.

കായികവകുപ്പ്‌ ഡയറക്ടറെ ഇതിനായി കഴിഞ്ഞദിവസം നടന്ന യോഗം ചുമതലപ്പെടുത്തി. കായിക യുവജന കാര്യാലയം കിഫ്ബി സഹായത്തോടെയാണ് രണ്ടാംഘട്ട നിർമാണം നടത്തിയത്. രണ്ടാംഘട്ട നിർമാണ പ്രവർത്തനം പൂർത്തിയായിവരികയാണ്.

400 മീറ്റർ എട്ടുവരി സിന്തറ്റിക് ട്രാക്കിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സ്റ്റേഡിയത്തിന്റെ തുടർപരിപാലനം കായിക യുവജന കാര്യാലയത്തിനു കീഴിൽ സർക്കാർ രൂപവത്കരിച്ച സ്പോർട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖല കമ്പനിക്കാണ്. കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിൽനിന്ന് 40 ശതമാനം തുക നഗരസഭയ്ക്ക് നൽകണം.

സ്റ്റേഡിയത്തിന്റെ നടത്തിപ്പിന് സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കും. എം.എൽ.എ. ചെയർമാനായ കമ്മിറ്റിയിൽ നഗരസഭ ചെയർമാൻ, കളക്ടർ, കായിക യുവജനകാര്യ വകുപ്പ്‌ അഡീഷണൽ ഡയറക്ടർ, സ്പോർട്‌സ് സ്ഥിരംസമിതി ചെയർമാൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എന്നിവർ അംഗങ്ങളാവും. ഒന്നാംഘട്ട നവീകരണം 2018 ഡിസംബറിൽ പൂർത്തിയായി. മൈതാനം പുല്ലുവെച്ചു പിടിപ്പിക്കൽ, ഓവുചാൽ, ഗാലറി നവീകരണം, ബാസ്കറ്റ് ബോൾ മൈതാനം നിർമ്മാണം എന്നിവയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. ആറുകോടി രൂപയാണ് ഇതിന് ചെലവായത്.

ഇതിൽ പുല്ല് വെച്ചുപിടിപ്പിച്ചത് ഉണങ്ങിപ്പോയത് വിവാദമായി. പുല്ല് വീണ്ടും വെച്ചു പിടിപ്പിക്കാൻ കരാറുകാർ സമ്മതിച്ചിരുന്നു. സംരക്ഷണം സംബന്ധിച്ച തീരുമാനമാകാത്തതിനാൽ പുല്ല് വെച്ചുപിടിപ്പിച്ചില്ല.

രണ്ടാംഘട്ട നവീകരണത്തിൽ 13 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 400 മീറ്റർ എട്ടുവരി സിന്തറ്റിക് ട്രാക്ക്, വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിട സമുച്ചയം, കെട്ടിടത്തിൽ കായികക്ഷമതാ പരിശീലനഹാൾ, ശൗചാലയം, വസ്ത്രം മാറുന്നതിനുള്ള മുറി എന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala19 mins ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY21 mins ago

അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala28 mins ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala31 mins ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala35 mins ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

KOLAYAD2 hours ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Kerala2 hours ago

മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Kerala2 hours ago

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

Kannur2 hours ago

അനിശ്ചിതകാല ലോറി പണിമുടക്ക് 25 മുതൽ

KOLAYAD16 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!