Connect with us

Breaking News

പഠനോപകരണം വാങ്ങാൻ പലിശരഹിതവായ്പ: രജിസ്ട്രാറുടെ നിർദേശത്തിൽ ബാങ്കുകൾക്ക് ആശയക്കുഴപ്പം

Published

on


തിരുവനന്തപുരം: ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങാൻ സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ നൽകാനുള്ള നിർദേശത്തിൽ ബാങ്കുകളിൽ ആശയക്കുഴപ്പം. രണ്ടു സർക്കുലറുകളാണ് ഇതുസംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ ഇറക്കിയത്. ഇതിനുപിന്നാലെ ജില്ലാ ജോയന്റ് രജിസ്ട്രാർമാർക്ക് മറ്റൊരു സർക്കുലറും നൽകി. ഇതിലുള്ള വൈരുദ്ധ്യമാണ് ബാങ്കുകളെ കുഴക്കുന്നത്.

ജൂലായ് 31 വരെയാണ് പുതിയ വായ്പ നൽകാൻ നിർദേശിച്ചിട്ടുള്ളത്. 10,000 രൂപവരെ നൽകും. 24 തവണകളായി പലിശയില്ലാതെ തിരിച്ചടയ്ക്കാം. തിരിച്ചടച്ചില്ലെങ്കിൽ ബാക്കി തുകയ്ക്ക് എട്ട് ശതമാനം പലിശ ഈടാക്കുമെന്നായിരുന്നു രജിസ്ട്രാറുടെ നിർദേശം.

ഇതിനിടെ പല ബാങ്കുകളും അപേക്ഷ സ്വീകരിക്കുന്നില്ലെന്ന പരാതിയുയർന്നു. വായ്പകൾക്ക് ജാമ്യം ഉറപ്പാക്കണോയെന്ന് ബാങ്കുകളും സംശയമുന്നയിച്ചു. തുടർന്നാണ് രണ്ടാമത്തെ സർക്കുലർ ഇറക്കിയത്. ബാങ്ക് അപേക്ഷ നിരസിച്ചാൽ അപേക്ഷകന് ജില്ലാ ജോയന്റ് രജിസ്ട്രാറെ സമീപിക്കാമെന്നാണ് ഇതിലെ നിർദേശം. വായ്പയെടുക്കുന്നയാളുടെ ജാമ്യത്തിൽത്തന്നെ നൽകാമെന്നും വ്യക്തത വരുത്തി.

ഇതിനിടെ, വോട്ടവകാശമുള്ള അംഗങ്ങൾക്ക് (എ-ക്ലാസ്) മാത്രമേ വായ്പ നൽകാൻ പാടുള്ളൂവെന്ന മറ്റൊരു നിർദേശം വന്നു. ഇതോടെ പലർക്കും വായ്പ നൽകാനാകാത്ത സ്ഥിതിയുണ്ടായി.

വായ്പ നൽകും മുമ്പ് വോട്ടവകാശമുള്ള എ-ക്ലാസ് അംഗത്വം നൽകണം. ഓഹരിത്തുകയും വാങ്ങണം. ഓഗസ്റ്റിലെ യോഗത്തിൽ അംഗത്വ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് നിർദേശം. ജൂലായ് 31 വരെയാണ് വായ്പ നൽകാനുള്ള കാലാവധി.

1000 വായ്പകൾ കേരള ബാങ്ക് നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. എ-ക്ലാസ് അംഗങ്ങൾക്ക് മാത്രമേ വായ്പ നൽകാവൂ എന്ന രജിസ്ട്രാറുടെ നിർദേശം അനുസരിച്ചാൽ കേരള ബാങ്കിന് വായ്പ നൽകാനാവില്ല. കേരള ബാങ്കിന്റെ എ-ക്ലാസ് അംഗങ്ങൾ വ്യക്തികളല്ല, പ്രാഥമിക സഹകരണ ബാങ്കുകളാണ്. പരാതി കൂടിയതോടെ ഓരോ ജില്ലയിലും പ്രത്യേകം നോഡൽ ഓഫീസർമാരെ സഹകരണ സംഘം രജിസ്ട്രാർ നിയോഗിച്ചിട്ടുണ്ട്.

•നോഡൽ ഓഫീസർമാരുടെ ഫോൺ

തിരുവനന്തപുരം  –  9496244135,

കൊല്ലം                 –  9447071484

പത്തനംതിട്ട             –   9446462192

ആലപ്പുഴ              –  8547967873

കോട്ടയം                      –  8943835082

ഇടുക്കി                 –  9400232504

എറണാകുളം        –  8547437293

തൃശ്ശൂർ                 –  9497800091

പാലക്കാട്             –  9745468960

മലപ്പുറം               –  9846400076

കോഴിക്കോട്         –  9446066685

വയനാട്                –  9447849038

കണ്ണൂർ                  –  9847605858

കാസർകോട്          –  9495645354


247 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KOLAYAD12 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala13 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur13 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur14 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY14 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur14 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur16 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur16 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala16 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur17 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!