Connect with us

Breaking News

പേരാവൂർ പഞ്ചായത്ത് 2021-22 വർഷത്തെ വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

Published

on


പേരാവൂർ : പേരാവൂർ പഞ്ചായത്ത് 2021 – 22 വർഷത്തെ വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

വ്യക്തിഗതം / ഗ്രൂപ്പ് : വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷി

വ്യക്തിഗതം : മൃഗസംരക്ഷണം

അപേക്ഷിക്കാവുന്ന ഇനങ്ങൾ:- 

#പ്രത്യേക കന്നുകുട്ടി പരിപാലനം

അർഹതാ മാനദണ്ഡം:-
1 എൻറോൾ ചെയ്യുന്ന സമയത്ത് 4-6 മാസപ്രായമായ സങ്കരയിനം കന്നുകുട്ടിയുള്ളവർ
2 ചെറുകിട നാമമാത്ര കർഷകർ
3 വാർഷീക വരുമാനം പൊതു വിഭാഗത്തിന് 5 ലക്ഷം കവിയാത്തവർ.

# പാലിന് സബ്സിഡി
മാനദണ്ഡം:- ക്ഷീരസംഘങ്ങളിൽ പാൽ കൊടുക്കുന്നവർ.

# കറവപ്പശുക്കൾക്ക് കാലിത്തീറ്റ
മാനദണ്ഡം:-  ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നവർ,  ചെറുകിട കർഷകർ. 

#മുട്ടക്കോഴി വിതരണം
അർഹതാ മാനദണ്ഡം:- സ്വന്തമായി കൂടുള്ളവർ, വാർഷീക വരുമാനം 5 ലക്ഷത്തിൽ താഴെ,  മുമ്പ് ഇതേ ആനുകൂല്യം ലഭിക്കാത്തവർ.

#വീട് വാസയോഗ്യമാക്കൽ – പൊതുവിഭാഗം
മാനദണ്ഡം:- 
വരുമാന പരിധി 2 ലക്ഷത്തിൽ താഴെയായിരിക്കണം, വീട് നിർമ്മിച്ച് കുറഞ്ഞത് 8 വർഷം കഴിഞ്ഞിരിക്കണം, 100 ച മീറ്ററിൽ താഴെയുള്ള വാസയോഗ്യമല്ലാത്ത വീട്, വീട്ടുനമ്പർ ഉണ്ടായിരിക്കണം.

# വനിതാ ഗ്രൂപ്പുകൾക്ക് റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റ്
മാനദണ്ഡം:-
ഗ്രൂപ്പിന്റെ ഗ്രേഡിംഗ് പൂർത്തിയായിരിക്കണം, വാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ, 18 നും 50 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതാഗ്രൂപ്പ്, വായ്പാ ബന്ധിത പ്രോജക്റ്റായിരിക്കണം.

# തുറന്ന കിണർ നിർമ്മാണം

മാനദണ്ഡം:- 
ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ടവർ, മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിക്കാത്തവർ,  മറ്റ് കുടിവെള്ള സൗകര്യം ഇല്ലാത്തവർ,  മഴവെള്ളം റീച്ചാർജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം.

#പട്ടികജാതി/പട്ടികവർഗ്ഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം

# പട്ടികവർഗ്ഗ/പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി
# പട്ടികജാതി ബിരുദ വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ്

# പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ്

# പട്ടികവർഗ്ഗ വയോജനങ്ങൾക്ക് കട്ടിൽ

# ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
മാനദണ്ഡം:- 40% ത്തിന് മുകളിൽ മാനസീക ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ.

# നെൽകൃഷി

# ഗ്രോബാഗിലെ പച്ചക്കറി കൃഷി
മാനദണ്ഡം:- ഗുണഭോക്‌തൃ വിഹിതം അടക്കാൻ കഴിയുന്നവർ.

# ജൈവ പച്ചക്കറി കൃഷി – വനിതാ ഗ്രൂപ്പ്
മാനദണ്ഡം:- 
കുറഞ്ഞത് 25 സെന്റ് സ്ഥലം, കുറഞ്ഞത് 4 അംഗങ്ങളുള്ള ഗ്രൂപ്പ്.

# തെങ്ങ് കൃഷി
മാനദണ്ഡം:- 
നാളികേര കർഷകർ, രോഗം ബാധിച്ച തെങ്ങുള്ള കർഷകർ.

# കരനെൽ കൃഷി

# ഫാഷൻ ഫ്രൂട്ട് ഗ്രാമം – ഒരാൾക്ക് 15 തൈകൾ നല്കും.

# ഇടവിളകൃഷി

#ഞാറ്റുവേല ചന്ത – കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പഞ്ചായത്ത് തയ്യാറാക്കിയ ആഴ്ച്ചചന്തയിൽ ഭരണ സമിതിയുടെ അനുമതിയോടെ വില്പന നടത്താനുള്ള സൗകര്യം. 

NB: അപേക്ഷയോടൊപ്പം റേഷൻകാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതിചീട്ട് പകർപ്പ്, ആധാർകാർഡ് പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. ഓരോ വാർഡിലുമുള്ളവർ അതത് വാർഡ്‌ മെമ്പർമാരെ ബന്ധപ്പെടണം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala1 min ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Kannur50 mins ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY1 hour ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur2 hours ago

മിനി ജോബ് ഫെയര്‍

Kerala2 hours ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

KANICHAR3 hours ago

കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

Kerala3 hours ago

ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

India3 hours ago

ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല;സുപ്രീംകോടതി

Kerala3 hours ago

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും

Kerala4 hours ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!