Connect with us

Breaking News

ഗർഭിണികൾക്കും കോവിഡ്​ വാക്​സിൻ: ആരോഗ്യ മ​ന്ത്രാലയം മാർഗനിർദേശങ്ങൾ ഇവയാണ്

Published

on


ന്യൂഡൽഹി: ഗർഭിണികളും കോവിഡ്​ വാക്​സി​നേഷന്​ അർഹരാണെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്​. ഗർഭകാലത്ത്​ എപ്പോൾ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ്​ നിർദേശം. ഗർഭകാലത്ത്​ കോവിഡ്​ ബാധിച്ചാലുള്ള ബുദ്ധിമുട്ടുകൾ, വാക്​സിനേഷന്റെ ഗുണങ്ങൾ, വാക്​സിനേഷന്റെ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച്​ വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

വാക്​സിനേഷന്റെ ഗുണങ്ങൾ മറ്റ്​ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ്​ വിദഗ്​ധ ഉപദേശമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന്​ പിന്നിലുള്ള പ്രധാനപ്പെട്ട നാല്​ കാരണങ്ങൾ ഇതാണ്​.

  • ഗർഭിണികളല്ലാത്തവരെ അപേക്ഷിച്ച്​ ഗർഭിണികൾക്ക്​ കോവിഡ്​ ബാധ മൂലം കടുത്ത അസുഖം വരാൻ സാധ്യതയുണ്ടെന്നാണ്​ നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത്​.
  • കോവിഡ് 19 ബാധിച്ച ഗർഭിണികൾക്ക് മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ നവജാതശിശുരോഗം ഉൾപ്പെടെയുള്ള മറ്റ് പ്രതികൂല ഗർഭധാരണ സാധ്യതകളും കൂടുതലാണ്.
  • മിക്ക ഗർഭിണികൾക്കും രോഗലക്ഷണം കുറവോ നേരിയ രോഗമോ ഉള്ളവരാണെങ്കിൽ അവരുടെ ആരോഗ്യം അതിവേഗം വഷളാകും. അത്​ ​പ്രസവത്തെ ബാധിക്കുകയും ചെയ്യാം.
  • ഗർഭിണികൾക്ക് പ്രതിരോധ കുത്തിവെപ്പ്​ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശയും മന്ത്രാലയം ഉദ്ധരിക്കുന്നു.

വാക്​സിനേഷന്റെ പാർശ്വഫലങ്ങൾ എന്തൊക്കെ?

മറ്റുള്ളവരെ പോലെ തന്നെ കോവിഡ്​ വാക്​സിൻ ഗർഭിണികൾക്കും സുരക്ഷയും സംരക്ഷണവും നൽകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം അടിവരയിട്ട്​ പറയുന്നത്​. നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾ ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദഗ്​ധർ വിശ്വസിക്കുന്നുവെന്നാണ്​ മാർഗനിർദേശത്തിൽ പറയുന്നത്​.

ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്​ഥലത്ത്​ വേദന, ഒന്ന്​ രണ്ട്​ ദിവസത്തെ വല്ലായ്​മ എന്നിങ്ങനെ വാക്​സിനെടുത്താൽ സാധാരണയായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്​. വാക്സിനേഷൻ കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ അപൂർവമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന്​ (1-5 ലക്ഷത്തിൽ ഒന്ന്) അവർ മുന്നറിയിപ്പ്​ നൽകുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.

എന്തൊക്കെയാണ്​ ആ അപൂർവ ലക്ഷണങ്ങൾ

അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന്ന്​ ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്​.

  • ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്​.
  • നെഞ്ചുവേദന.
  • കെകാലുകളിൽ തൊടുമ്പോൾ വേദന അല്ലെങ്കിൽ നീര്​.
  • കുത്തിവെപ്പെടുത്ത ഭാഗത്ത്​ ചെറിയ രീതിയിൽ രക്തസ്രാവം അല്ലെങ്കിൽ ചർമത്തിൽ മുറിവ്.
  • ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള സ്ഥിരമായ വയറുവേദന.
  • ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള കോച്ചിപ്പിടുത്തം.
  • കൈകാലുകളുടെയോ അല്ലെങ്കിൽ ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക വശത്തെ ബലഹീനത / പക്ഷാഘാതം.
  • നിരന്തരമായ ഛർദ്ദി.
  • മങ്ങിയ കാഴ്ച അല്ലെങ്കിൽ കണ്ണുകളിൽ വേദന.

വാക്​സിൻ എടുക്കേണ്ടാത്ത ഗർഭിണികൾ

ഗർഭിണികൾക്കുള്ള ദോഷഫലങ്ങൾ സാധാരണ ജനങ്ങൾക്ക് സമാനമാണ്

  • മുമ്പത്തെ ഡോസ്​ സ്വീകരിച്ചപ്പോൾ അലർജിയുള്ളവർ
  • വാക്സിനുകൾ, കുത്തിവെപ്പുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവക്ക്​ അലർജിയുള്ളവർ

കോവിഡ്​ ഭേദമായവർ എന്തുചെയ്യണം?

കോവിഡ്​ ബാധിച്ച്​ 12 ആഴ്​ചകൾക്ക്​ ശേഷമോ രോഗമുക്തി നേടിയ ശേഷം നാല്​ മുതൽ എട്ട്​ ആഴ്​ചകൾക്ക്​ ശേഷ​മോ മാത്രമേ വാക്​സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ്​​ നിർദേശം. മോണോക്ലോണൽ ആൻറിബോഡിയോ കോൺവാലസെൻറ്​ പ്ലാസ്​മ എന്നീ ചികിത്സകൾക്ക്​ വിധേയമായവരോ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നവരോ താൽക്കാലത്തേക്ക്​ വാക്​സിനെടുക്കരുത്​. ഗർഭകാലത്ത്​ കോവിഡ്​ ബാധിതയായാൽ പ്രസവം കഴിഞ്ഞ ​ശേഷം വാക്​സിനെടുക്കാം. 

കോവിഡ്​ ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയും എ​ങ്ങനെയാണ്​ ബാധിക്കുന്നത്​?

കോവിഡ്​ ബാധിച്ച 90 ശതമാനത്തിന്​ മേൽ ഗർഭിണികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​. എന്നാൽ ദ്രുതഗതിയിൽ കുറച്ച് സമയത്തിനുള്ളിൽ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്​. ഗർഭകാലത്ത്​ കോവിഡ് പോസിറ്റീവായ യുവതികൾ ജന്മം നൽകിയ 95 ശതമാനത്തിന്​ മുകളിൽ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു. 

ഗർഭകാലത്ത്​ കോവിഡ്​ പോസിറ്റീവാകുന്നത്​ മാസം തികയാതെ പ്രസവിക്കുന്നതിന്​ കാരണമാകും. ചിലപ്പോൾ നവജാത ശിശുവി​െൻറ ആശുപത്രി വാസത്തിനോ അല്ലെങ്കിൽ മരണത്തിനോ തന്നെ അത്​ കാരണമാകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur1 hour ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala1 hour ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala1 hour ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur2 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala2 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala3 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala3 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala3 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala4 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India4 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!