Connect with us

Breaking News

പേരാവൂർ സിനിമാ തട്ടിപ്പ് പ്രതികൾക്കെതിരെ കർശന നടപടി വേണം; പ്രദീപ് ചൊക്ലി

Published

on


തലശ്ശേരി: സിനിമാ നിർമ്മാണത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകളും, അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ വേണമെന്ന് കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ജനറൽ കൗണ്സിൽ അംഗവും, മലബാർ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ് പ്രസിഡന്റുമായ പ്രദീപ് ചൊക്ലി ആവശ്യപ്പെട്ടു. കോളയാട് സ്വദേശി മോദി രാജേഷ്, ഉരുവച്ചാൽ സ്വദേശി ചോതി രാജേഷ്, പേരാവൂർ സ്വദേശി മനോജ് താഴെപുരയിൽ എന്നിവർ പേരാവൂരിലെ ‘ഭീഷ്മ കലാ സാംസ്കാരിക വേദി’യുടെ പേരിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അനേകം പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്. ഈ വ്യക്തികൾക്ക് ചലച്ചിത്ര രംഗത്തെ ഏതെങ്കിലും ഔദ്യോഗിക സംഘടനയുമായി ബന്ധമില്ല എന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും ഉപജീവനവും ആത്മാവിഷ്‌ക്കാരവും നടത്തുന്ന മേഖലയാണ് സിനിമ. ചില സാമൂഹ്യ വിരുദ്ധർ അവരുടെ തട്ടിപ്പിന്റെ താവളമായി സിനിമയെ ഉപയോഗിക്കുന്നത് മാന്യമായി കലാപ്രവർത്തനം നടത്തുന്നവർക്ക്കൂടി അപമാനവും ബുദ്ധിമുട്ടും ആണ്. ഈ വ്യക്തികൾ മുൻപും പലതരത്തിലുള്ള കബളിപ്പിക്കലുകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. തട്ടിപ്പുകൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലമായാണ് ഇവർ ചലച്ചിത്രമേഖലയെ വേദിയാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ സ്ത്രീകളടക്കമുള്ള അഭിനേതാക്കളിൽ നിന്നും കൈപ്പറ്റിയിട്ടും പലപ്പോഴും ഭക്ഷണമോ നല്ല താമസസൗകര്യങ്ങളോ അവർക്ക് നൽകിയിട്ടില്ല. കൃത്യമായ തിരക്കഥപോലും ഇല്ലാതെയാണ് ചിത്രീകരണം. തങ്ങൾ സംവിധാനം ചെയ്തു എന്നവകാശപ്പെടുന്ന ഒരു ചിത്രം പോലും ഷൂട്ടിങ് പൂർത്തീകരിക്കുകയോ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഒരു ചിത്രം പോലും പുറത്തിറക്കാതെയാണ് അടുത്ത സിനിമയുടെ പരസ്യം കൊടുത്ത് പണത്തിനായി ആളുകളെ സമീപിക്കുന്നത്. പോസ്റ്ററുകളും ഫോട്ടോകളും മാത്രമാണ് പുറത്തിറങ്ങുന്നത്. മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ എന്നിവർക്കൊപ്പമുള്ള ഫോട്ടോകൾ കാണിച്ചു വിശ്വസിപ്പിച്ചാണ് ഇവർ ആളുകളെ തങ്ങളുടെ ഇരകളാക്കിയത്.

സിനിമ, ഷോർട്ട് ഫിലിം, വെബ് സീരീസ്, സീരിയൽ എന്നിങ്ങനെ വിവിധ രൂപത്തിൽ നിരവധി ആളുകൾ വ്യാജബാനറുകളും കടലാസ് സംഘടനകളുമായി രംഗത്തുണ്ട്. ഇവരുടെ സാമ്പത്തികവും ലൈംഗികവുമായുള്ള ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെടുന്ന പലരും മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് സമൂഹത്തിൽ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധർ വളരാൻ സഹായകമാവും. അതിനാൽ ഇത്തരത്തിലുള്ള വഞ്ചനകൾക്ക് നേരെ പൊതുസമൂഹവും ജാഗ്രതപാലിക്കണം. ഇപ്പോൾ പുറത്തുവന്നതിനെക്കാൾ ആഴവും പരപ്പുമുള്ള കബളിപ്പിക്കലാണ് നടന്നിട്ടുള്ളത്. പരാതിപ്പെട്ടവരുടെ കുട്ടികളെ പ്രതികളാക്കി കേസ് കൊടുക്കുമെന്ന ഭീഷണി ഉണ്ടെന്നും, ഒരു കലാ-വ്യവസായ മേഖലയിലെ മുഴുവൻ പ്രവർത്തകരെയും സംശയത്തിന്റെ നിഴലിലാക്കിയ ഇവർക്കെതിരെ എത്രയും വേഗം നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രദീപ് ചൊക്ലി ആവശ്യപ്പെട്ടു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR5 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur7 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala7 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala7 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur7 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala8 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala9 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala9 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala9 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala9 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!