Connect with us

Breaking News

കുട്ടികൾക്കെതിരെ അതിക്രമം വേണ്ട: സുരക്ഷാ ആപ്പുമായി സർക്കാർ

Published

on


തിരുവനന്തപുരം: കുട്ടികളല്ലെ, മെക്കിട്ടുകയറാമെന്ന ചിന്തയൊന്നും ഇനിവേണ്ട, കുട്ടികൾക്കെതിരെ അതിക്രമം നടന്നാൽ ഉടൻ പിടിവീഴും. കുട്ടികളുടെ സുരക്ഷയ്‌ക്ക്‌ സംസ്ഥാന സർക്കാർ ഒരുക്കുന്ന മൊബൈൽ ആപ്‌ വഴിയാണിത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായാണിത്‌. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്‌റ്റാർട്ടപ്‌ മിഷന് കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസി വഴി ആപ്‌ ഉടൻ നിലവിൽ വരും.

അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട്‌ ചെയ്യാനും പൊലീസടക്കമുള്ളവരുടെ ഇടപെടൽ അതിവേഗം സാധ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും. കുട്ടികളുടെ അവകാശം, നിയമങ്ങൾ, വിവിധതരം ചൂഷണം, പീഡനം, ഇവ തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളും ഇതിലുണ്ടാകും. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത്‌ പ്രയോജനപ്പെടുത്താം. നല്ലരീതിയിൽ കുട്ടികളെ വളർത്തൽ, മാനസിക, ശാരീരിക പ്രശ്‌നങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള മാർഗങ്ങളും ലഭ്യമാക്കും. നേരത്തേ വനിതകളുടെ പ്രശ്‌നങ്ങൾ അറിയിച്ചാൽ ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന ‘കാതോർത്ത്‌’, മേൽവിലാസവും പരാതിയും മാത്രമെഴുതി തപാൽപെട്ടിയിലിട്ടാൽ തുടർനടപടി സ്വീകരിക്കുന്ന ‘രക്ഷാദൂത്’ പദ്ധതികൾ വനിതാ ശിശുവികസന വകുപ്പ്‌ നടപ്പാക്കിയിരുന്നു.

ലോക്ക്ഡൗണിൽ ഓൺലൈൻ ചതിക്കുഴികളിൽ വീഴുന്ന കുട്ടികളേറുന്നു. ഓൺലൈൻ മുഖാന്തരമുള്ള അതിക്രമവും ചൂഷണവും വർധിച്ചതായി ചൈൽഡ്‌ ലൈൻ കണക്ക്‌. 2019 – 20ൽ അഞ്ച്‌ ശതമാനമായിരുന്നെങ്കിൽ 20 – 21ൽ 12 ശതമാനമായി. പഠനത്തിനടക്കം ഓൺലൈൻ വിദ്യകളെ കൂടുതൽ ആശ്രയിക്കുന്നത്‌ മുതലെടുത്താണ്‌ കെണിയൊരുക്കുന്നത്‌. പുതിയ സാമൂഹ്യമാധ്യമായ ക്ലബ് ഹൗസും കുട്ടികൾക്ക്‌ വില്ലനാകുന്നു.

വീടിനകത്ത്‌ ലൈംഗികാതിക്രമത്തിന്‌ ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും ലോക്‌ഡൗൺ കാലയളവിൽ വർധനയുണ്ട്‌. മുൻ വർഷങ്ങളിൽ പുറത്ത്‌ നിന്നുള്ളവരുടെ അതിക്രമമായിരുന്നു മുന്നിൽ. ആകെ കേസുകളിൽ 55 ശതമാനവും ഇത്തരത്തിലുള്ളതായിരുന്നു. കോവിഡിൽ കുട്ടികൾ വീട്ടിലൊതുങ്ങിയതോടെയാണ്‌ വീട്ടിലെ വേട്ടയാടൽ കൂടിയത്‌. ബന്ധുക്കൾ മുതൽ രക്ഷിതാക്കൾ വരെ പ്രതിസ്ഥാനത്തുണ്ട്‌.


147 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala55 seconds ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala2 mins ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur31 mins ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala36 mins ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala2 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala2 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala2 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala2 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India2 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR3 hours ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!