Connect with us

Breaking News

ചൈനീസ് വാക്‌സിനിലും ചതി?; ഉപയോഗിച്ച രാജ്യങ്ങളില്‍ വീണ്ടും രോഗവ്യാപനം

Published

on


വാഷിങ്ടൻ: ചൈനീസ് നിർമിത കോവിഡ് വാക്‌സിന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്ന്‌  റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അനായാസം ലഭിക്കുന്ന ചൈനീസ് വാക്‌സിൻ വ്യാപകമായി ഉപയോഗിക്കുന്ന മംഗോളിയ, സീഷെൽസ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനത്തിൽ പെട്ടെന്നുണ്ടായ വർധനയുടെ കണക്കുകളും പഠനവുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സീഷെൽസ്, ചിലെ, ബഹ്റൈൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയുടെ 50–68 ശതമാനം ആളുകൾ ചൈനീസ് നിർമിത വാക്‌സിനാണ് സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെയുള്ള കാലയളവിനിടെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 10 രാജ്യങ്ങളിൽ ഇവയും ഉൾപ്പെടുന്നു. 

അതേ സമയം ഏറ്റവും കൂടുതൽ വാക്സിനേഷൻ നിരക്കുള്ള രണ്ടാമത്തെ രാജ്യമായ ഇസ്രയേലിൽ ജർമൻ നിർമിത ഫൈസർ വാക്‌സിനാണ് ഉപയോഗിച്ചത്. 10 ലക്ഷം പേരിൽ 4.95 പുതിയ കോവിഡ് കേസുകൾ മാത്രമാണ് ഇവിടെ സ്ഥിരീകരിക്കുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നിരക്കുള്ള സീഷെൽസിൽ ഇത് 716 ആണ്. ചൈനീസ് വാക്സിനായ സിനോഫാമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്.

ചൈനയിലും ചൈനീസ് നിർമിത വാക്‌സിൻ ഉപയോഗിച്ച തൊണ്ണൂറോളം രാജ്യങ്ങളിലും വാക്സിനേഷൻ നിരക്കിൽ വർധന ഉണ്ടാകുമെങ്കിലും വൈറസിൽനിന്ന്‌ ഭാഗികമായ സുരക്ഷ മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോർട്ട്.

∙ ആരോപണം നിഷേധിച്ച് ചൈന

ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രം ആകാനുള്ള അവസരമായാണ് വാക്‌സിൻ വിതരണത്തെ ചൈന കണ്ടത്. സൂക്ഷിക്കാനും ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും ഏറെ എളുപ്പമുള്ള വാക്‌സിൻ ലോകത്തെ കോടിക്കണക്കിന് ആളുകൾക്ക് വിതരണം ചെയ്യുമെന്ന്‌ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നേരത്തെ പറഞ്ഞിരുന്നു.

ചൈനയുടെ സഹായം സ്വീകരിച്ച മംഗോളിയ 52 ശതമാനം ആളുകൾക്ക് വാക്സീൻ ലഭ്യമാക്കുകയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 2400 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസത്തെക്കാൾ 4 ഇരട്ടി അധികമാണിത്.

രോഗവ്യാപനത്തിൽ ഇപ്പോൾ ഉണ്ടാകുന്ന വർധനയും വാക്‌സിനും തമ്മിൽ ബന്ധമുള്ളതായി തോന്നുന്നില്ലെന്ന്‌ ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. പല രാജ്യങ്ങളിലെയും വാക്സിനേഷൻ നിരക്ക് രോഗവ്യാപനം തടയാനുള്ള അളവിൽ കുറവാണെന്നും ഇവിടെ നിയന്ത്രണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശവും ചൈന ചൂണ്ടിക്കാട്ടി. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur2 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala2 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala2 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur2 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala2 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala4 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala4 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala4 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala4 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India4 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!