കണ്ണൂർ : ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) എട്ട് ശതമാനത്തില്‍ കുറവ് വരുന്ന കാറ്റഗറി-എ യില്‍ ഉള്‍പ്പെടുന്നത് ജില്ലയിലെ 36 തദ്ദേശസ്ഥാപനങ്ങള്‍. ടി.പി.ആര്‍. എട്ടിനും 16നും ഇടയില്‍ വരുന്ന മിതമായ തോതില്‍ കൊവിഡ് വ്യാപനമുള്ള ബി കാറ്റഗറിയില്‍ 43 തദ്ദേശ സ്ഥാപനങ്ങളും 16നും 24നും ഇടയില്‍ വരുന്ന ഉയര്‍ന്ന കൊവിഡ് വ്യാപനമുള്ള സി- കാറ്റഗറിയില്‍ രണ്ട് തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24നു മുകളില്‍ വരുന്ന അതിതീവ്ര വ്യാപനമുള്ള ഡി-കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇല്ല. ജില്ലയില്‍ ടി.പി.ആര്‍. ഏറ്റവും കുറവ് ഇരിക്കൂര്‍ പഞ്ചായത്തിലും (2.2%) ഏറ്റവും കൂടുതല്‍ ചിറക്കല്‍ പഞ്ചായത്തിലുമാണ് (20.6%).
എ- കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍:-
ഇരിക്കൂര്‍ (2.2%), വളപ്പട്ടണം (2.6%), മൊകേരി (2.7%), പായം (2.8%), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (3.4%), കതിരൂര്‍ (3.6%), പിണറായി (3.8%), അഞ്ചരക്കണ്ടി (3.8%), പേരാവൂര്‍ (3.9%), കൂത്തുപറമ്പ മുനിസിപ്പാലിറ്റി (4.1%), കീഴല്ലൂര്‍ (4.2%), പാനൂര്‍ മുനിസിപ്പാലിറ്റി (4.2%), കടമ്പൂര്‍ (4.7%), കടന്നപ്പള്ളി പാണപ്പുഴ (4.9%), പന്ന്യന്നൂര്‍ (5.3%), കണ്ണപുരം (5.4%), ചെറുകുന്ന് (5.6%), ചൊക്ലി (5.6%), ചെറുതാഴം (5.7%), കണ്ണൂര്‍ കോര്‍പ്പറേഷന്‍ (5.8%), പെരളശ്ശേരി (5.8%), പയ്യാവൂര്‍ (5.8%), ഉദയഗിരി (5.9%), പെരിങ്ങോം വയക്കര (6.5%), തൃപ്രങ്ങോട്ടൂര്‍ (6.5%), കുറ്റിയാട്ടൂര്‍ (6.6%), പട്ടുവം (6.7%), ചെമ്പിലോട് (6.8%), മാങ്ങാട്ടിടം (6.9%), ഇരിട്ടി മുനിസിപ്പാലിറ്റി 7.1%), ആറളം (7.2%), പടിയൂര്‍ കല്ല്യാട് (7.5%), മുഴക്കുന്ന് (7.5%), അയ്യന്‍കുന്ന് (7.6%), തലശ്ശേരി മുനിസിപ്പാലിറ്റി (7.6%), കോട്ടയം മലബാര്‍ (7.7%).
ബി- കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന 43 തദ്ദേശസ്ഥാപനങ്ങള്‍:-
എരഞ്ഞോളി (8.3%), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (8.5%), നാറാത്ത് (8.5%), മുണ്ടേരി (8.7%), കല്ല്യാശ്ശേരി (8.8%), ഉളിക്കല്‍ (8.9%), കുന്നോത്ത്പറമ്പ് (9%), എരമം കുറ്റൂര്‍ (9.1%), കൊട്ടിയൂര്‍ (9.2%), കുഞ്ഞിമംഗലം (9.2%), ധര്‍മ്മടം (9.3%), പരിയാരം (9.3%), എരുവേശ്ശി (9.4%), കാങ്കോല്‍ ആലപ്പടമ്പ (9.5%), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (9.5%), തില്ലങ്കരി (9.5%), ചെറുപുഴ (9.6%), കേളകം (9.8%), പാട്യം (9.8%), മലപ്പട്ടം (10.3%), വേങ്ങാട് (10.3%), കണിച്ചാര്‍ (10.5%), കൂടാളി (10.5%), മുഴപ്പിലങ്ങാട് (10.6%), പാപ്പിനിശ്ശേരി (10.7%), ആലക്കോട് തേര്‍ത്തല്ലി (10.9%), മയ്യില്‍ (10.9%), കൊളച്ചേരി (11.1%), ചിറ്റാരിപറമ്പ് (12%), ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (12.2%), ഏഴോം (12.3%), നടുവില്‍ (12.4%), കരിവള്ളൂര്‍ പെരളം (12.9%), മാലൂര്‍ (13.1%), ന്യൂ മാഹി (13.4%), മാടായി (13.5%), മാട്ടൂല്‍ (13.6%), കോളയാട് (13.9%), ആന്തൂര്‍ മുനിസിപ്പാലിറ്റി (14%), അഴീക്കോട് (14.3%), ചപ്പാരപ്പടവ് (15.1%), രാമന്തളി (15.4%), കുറുമാത്തൂര്‍ (15.9%).
സി- കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രണ്ട് തദ്ദേശസ്ഥാപനങ്ങള്‍:-
ചെങ്ങളായി (16.7%), ചിറക്കല്‍ (20.6%)
You must be logged in to post a comment Login