Connect with us

Breaking News

ഡിജിറ്റല്‍ പഠനം: രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമെന്ന് കണ്ണൂര്‍ ഡയറ്റിന്റെ പഠനം

Published

on


കണ്ണൂര്‍: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ണൂര്‍ ഡയറ്റിന്റെ പഠനം. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഠന സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാലയത്തെക്കുറിച്ച് ഡയറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി എന്ന നിലയിലാണ് രക്ഷിതാക്കള്‍ക്കായി ‘വീടാണ് വിദ്യാലയം 2.0’ എന്ന പേരില്‍ പരിശീലന പരിപാടികള്‍ ഡയറ്റ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ ജില്ലയിലെ ഏല്ലാ പൊതു വിദ്യാലയങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പ്രത്യേക ചോദ്യാവലികള്‍ നല്‍കികൊണ്ടായിരുന്നു പഠനം നടത്തിയത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനാണ് ചോദ്യാവലിയില്‍ ഊന്നല്‍ നല്‍കിയത്. 

സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് രക്ഷിതാക്കളും കുട്ടികളും ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും , ഭിന്നശേഷി കുട്ടികള്‍ക്കും, ആദിവാസി മേഖലകളില്‍ ഉള്ള കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന രീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളോ പിന്തുണയോ നല്‍കാന്‍ കഴിയുന്നില്ല. രക്ഷിതാക്കളുടെ ഇടപെടല്‍ സമ്മര്‍ദമുണ്ടാക്കുന്നതായി 19% കുട്ടികള്‍ സര്‍വ്വേയില്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ സൗകര്യം ഉണ്ടായിട്ടും ക്ലാസുകള്‍ കാണാത്ത 12 ശതമാനം കുട്ടികള്‍ ഉണ്ട്. മുഴുവന്‍ ക്ലാസുകളും കണ്ടത് 60 ശതമാനം കുട്ടികള്‍ ആണ്. വീടുകളില്‍ പഠനകാര്യത്തില്‍ അച്ഛന്‍മാരുടെ പിന്തുണയില്ലാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ മൊബൈല്‍ ഉപയോഗം കൂടിയതായും, പഠനത്തില്‍ താത്പര്യം കുറഞ്ഞ് അലസതയേറിയതായും രക്ഷിതാക്കള്‍ വിലയിരുത്തുന്നു. പരീക്ഷ നടത്തി കുട്ടികളുടെ പഠനമികവ് വിലയിരുത്താന്‍ കഴിയുന്നില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. കൂടുതല്‍ കുട്ടികളും തങ്ങളുടെ അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത. നെറ്റ് വര്‍ക്ക് ലഭ്യത കുറവ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി 81 ശതമാനം രക്ഷിതാക്കളും പറയുന്നു.  ഓണ്‍ലൈന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അധ്യാപകര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ വിലയിരുത്തി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കണ്ടെത്തിയ പൊതു പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. അധ്യാപകരുടെ ഇടപെടലും പിന്തുണയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചറര്‍മാരായ ഡോ. കെ.പി. ഗോപിനാഥന്‍, ഡോ. കെ.പി. രാജേഷ്, ലക്ചറര്‍ കെ. ബീന എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പഠന റിപ്പോര്‍ട്ട് അവതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷനായി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ.പി. ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ. വിനോദ് കുമാര്‍, ഡി.പി.എസ്‌.കെ. ടി.പി. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR5 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur7 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala7 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala8 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur8 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala8 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala9 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala10 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala10 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala10 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!