Connect with us

Breaking News

ലോക്ക് തുറന്നു; 
ആശ്വാസത്തിൽ നാട്

Published

on

Share our post

കണ്ണൂർ: ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ജില്ലയിൽ ജീവിതം സാധാരണനിലയിലായി. കടകളും മറ്റും തുറന്നതോടെ നഗരകേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും ജനങ്ങളെത്തിത്തുടങ്ങി. നഗരങ്ങളിൽ പലയിടത്തും ഇളവുകൾ കിട്ടിയ ആശ്വാസത്തിൽ വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കൂട്ടമായെത്തിയതും കാണാമായിരുന്നു. ഗ്രാമപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. മെയ് എട്ടിനാണ് ലോക്‌ഡൗൺ നടപ്പാക്കിയത്. പടിപടിയായി ഇളവുകൾ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കിയ ആദ്യദിനമായിരുന്നു വ്യാഴാഴ്ച. വ്യാപാര സ്ഥാപനങ്ങളും തൊഴിൽ സ്ഥാപനങ്ങളും പൂർണമായും തുറന്നതോടെ നഗരങ്ങൾ സജീവമായി. 

റോഡുകളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. രാവിലെയും വൈകിട്ടും ചെറിയ തോതിൽ ഗതാഗതക്കുരുക്കുണ്ടായി. കെഎസ്ആർടിസി ജില്ലയിൽ 27 സർവീസുകൾ നടത്തി. മിക്ക റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തി. ബസ്സുകളിൽ തിരക്കുണ്ടായില്ല. തുണിക്കടകളിലും ഫാൻസി കടകളിലും ചെരുപ്പുകടളിലും ആളുകളെത്തി. നഗരത്തിലെ ബേക്കറി കടകളിലും പച്ചക്കറി കടകളിലും തിരക്ക് അനുഭവപ്പെട്ടു. ബാർബർ ഷോപ്പുകളിലും വൻ തിരക്കായിരുന്നു. സാമൂഹ്യ അകലം പാലിക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. വഴിയോരക്കച്ചവടവും തകൃതിയായി നടന്നു. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ലാത്തതിനാൽ പാഴ്സൽ സർവീസ് തുടർന്നു.

ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചകളായി താരതമ്യേന കുറഞ്ഞ കോവിഡ് കണക്കുകൾ രേഖപ്പെടുത്തിയതും ആളുകൾക്ക് പുറത്തിറങ്ങാൻ ആശ്വാസം പകർന്നു. സർക്കാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരോടെയാണ് പ്രവർത്തിച്ചത്.
ലോക്ഡൗൺ ഒഴിവാക്കിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് നിരീക്ഷിക്കാൻ പൊലീസ് നഗരങ്ങളിലും പ്രധാന റോഡുകളിലും നിലയുറപ്പിച്ചിരുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ പ്രദേശങ്ങളിൽ കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala31 mins ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala33 mins ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur3 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR14 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur16 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala16 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala16 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur17 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala17 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala18 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!