വിനോദസഞ്ചാരം അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെയുള്ള പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റികള്‍/ കോര്‍പ്പറേഷനുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.
50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കും. ടി.പി.ആര്‍. നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും. മറ്റുകടകള്‍ വെള്ളിയാഴ്ചകളില്‍ മാത്രം.
സംസ്ഥാനത്തെ ലോക്ഡൗണ്‍ ഉള്ള പഞ്ചായത്തുകള്‍ – ജില്ലതിരിച്ചുള്ള വിവരങ്ങള്‍.
കാസര്‍ഗോഡ് : ജില്ലയില്‍ 30%ന് മുകളില്‍ ആറ് തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. 1. ചെമ്മനാട് പഞ്ചായത്ത്-33.3%, 2. ചെറുവത്തൂര്‍-44%, 3. മധൂര്‍-52.9%, 4. മുളിയാര്‍-31.8%, 5. പൈവളിഗെ-46.2%, 6. വോര്‍ക്കാടി-33.3%. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.
കണ്ണൂര്‍ : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. ഇരിട്ടി 10.08, മട്ടന്നൂര്‍ 13.01, പയ്യന്നൂര്‍ 12.55, ശ്രീകണ്ഠാപുരം 13.68, തളിപ്പറമ്പ് 10.23, തലശേരി 9.61 എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ആയിരിക്കും.
കണ്ണൂര്‍ കോപ്പറേഷനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 7.25 ആയതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
വയനാട് : ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല, ടി.ആര്‍.പി. പത്തില്‍ കുറഞ്ഞ വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. പൂത്താടി പഞ്ചായത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
കോഴിക്കോട് : ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. ടി.പി.ആര്‍. 20 ശതമാനത്തിനും 29 ശതമാനത്തിനും ഇടയിലുള്ള പെരുവയല്‍, കാരശ്ശേരി പഞ്ചായത്തില്‍ ലോക്ഡൗണ്‍ ആയിരിക്കും. 38 പഞ്ചായത്തുകളും ഏഴ് നഗരസഭകളും കോഴിക്കോട് കോര്‍പറേഷനും ടി.ആര്‍.പി 8 ശതമാനത്തിനും ഇരുപത് ശതമാനത്തിനും ഇടയിലാണ്. 8 ശതമാനത്തിനു താഴെ 29 പഞ്ചായത്തുകളാണ് ഉള്ളത്.
മലപ്പുറം : തിരുന്നാവായ പഞ്ചായത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. 20 പഞ്ചായത്തുകളില്‍ ലോക്ഡൗണുമായിരിക്കും.
പാലക്കാട്: മൂന്ന് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും. നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ എന്നിവയാണ് പഞ്ചായത്തുകള്‍.
തൃശ്ശൂര്‍: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. പതിനഞ്ച് പഞ്ചായത്തുകളില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരിക്കും.
എറണാകുളം: ചിറ്റാട്ടുകര പഞ്ചായത്തില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. 14 തദ്ദേശ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ 20നും 30നും ഇടയിലാണ്.
ഇടുക്കി: ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് സമ്പൂര്‍ണലോക്ഡൗണ്‍.
കോട്ടയം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല എന്നീ പഞ്ചായത്തിലാണ് ലോക്ഡൗണ്‍.
കൊല്ലം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല പേരയം, വെളിയം, കുണ്ടറ, കടയ്ക്കല്‍, ഏരുര്‍, മയ്യനാട്, ആദിച്ചനല്ലൂര്‍, മണ്‍റോതുരുത്ത്, കൊറ്റങ്കര, നിലമേല്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍.
ആലപ്പുഴ : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. കുത്തിയതോട്, വീയപുരം പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 33 പഞ്ചായത്തുകളില്‍ ഇളവുകള്‍ അനുവദിക്കും. മറ്റിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ആയിരിക്കും.
പത്തനംതിട്ട : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരിക്കും.
തിരുവനന്തപുരം : പോത്തന്‍കോട്, പനവൂര്‍, കഠിനംകുളം, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് എന്നി ആറ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും. 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ലോക്ഡൗണ്‍.
You must be logged in to post a comment Login