Connect with us

Breaking News

കുടുംബശ്രീയിലേക്ക് ഒരു കുടുംബത്തിൽനിന്ന് കൂടുതൽ അംഗങ്ങൾ; വായ്പാ പരിധി ഉയരും

Published

on


തിരുവനന്തപുരം: ഒരു കുടുംബത്തിൽനിന്നു കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗമാകാവുന്നവരുടെ എണ്ണം ഒന്നിൽ അധികമായി വർധിപ്പിക്കുന്നു. ഇതിന്റെ തുടക്കമാണ് യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പുവരുത്താൻ ഈ വർഷം 10,000 സഹായ അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം.

ദാരിദ്ര്യനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ പ്രവർത്തനചരിത്രം 2 വർഷം കൂടി കഴിഞ്ഞാൽ കാൽ നൂറ്റാണ്ടിലേക്ക് കടക്കും. ഒരു കുടുംബത്തിലെ തന്നെ കർമശേഷിയുള്ള മറ്റൊരു വനിതയെ പദ്ധതിയുടെ ഭാഗമാക്കുന്നതിന് നിലവിൽ നിയമാവലിയുടെ പരിമിതികളുണ്ട്. അത് മറികടക്കാനും പുത്തൻ തലമുറയുടെ ഊർജം പകരാനുമാണ് സഹായ അയൽക്കൂട്ടങ്ങൾ എന്ന പ്രഖ്യാപനം.

അയൽക്കൂട്ടങ്ങൾക്ക് സബ്സിഡിയോടെ നൽകുന്ന വായ്പയുടെ പരിധി നിലവിൽ 3 ലക്ഷമാണ്. 1000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇത് 5 ലക്ഷമായി ഉയരും. 4% പലിശ നിരക്കിലാണ് അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കുക.

ബജറ്റിൽ കുടുംബശ്രീക്ക് പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ഇവയാണ്:

∙ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പുതിയവ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയാക്കി.

∙ എഴുപതിനായിരത്തോളം വനിതാ സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാർഷികമേഖലയിൽ ഇടപെടൽ നടത്തുന്ന കുടുംബശ്രീക്ക് കാർഷിക മൂല്യവർധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കാൻ 10 കോടി രൂപ വകയിരുത്തി.

∙പരിചരണ മേഖലയിലെ (കെയർ ഇക്കണോമി) തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണത്തിൽ പരിശീലനം നൽകി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും

∙ തദ്ദേശീയരായ കർഷകരിൽനിന്ന് വിഷരഹിത നാടൻ പച്ചക്കറി സംഭരിച്ച് അയൽക്കൂട്ടങ്ങളുടെ കുടുംബശ്രീ സ്റ്റോറുകൾ മുഖേന വിപണനം നടത്തും. ഇത്തരം സ്റ്റോറുകൾ ആരംഭിക്കുന്നതിനും ആവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവയ്ക്കും കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായി തിരിച്ചടച്ചാൽ 2 മുതൽ 3 ശതമാനം വരെ സബ്‌സിഡി.

∙നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കർമമേഖലയെ ചലിപ്പിക്കാനുള്ള ദൗത്യം കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കും. സാങ്കേതിക സർവകലാശാല കേരള ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്.) സ്ഥാപിച്ചിട്ടുണ്ട്. 1048 കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സന്മാർ, പരിശീലനത്തിനായുള്ള 152 ബ്ലോക്ക് കോഓർഡിനേറ്റർമാർ, കുടുംബശ്രീയുടെയും കുടുംബശ്രീയിലെ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകൾ എന്നിവർ കെ-ഡിസ്‌കിന്റെ ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകളുമായും അസാപ്പിന്റെ 2744 സ്‌കിൽ ഡവലപ്മെന്റ് എക്‌സിക്യൂട്ടീവുകളുമായും ചേർന്ന് കർമമേഖലയെ ചലിപ്പിക്കും.

∙ ‘അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവ ദരിദ്രരെ കണ്ടെത്താൻ വിശദമായ സർവേ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും ലഘൂകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുമായി കമ്മിറ്റി രൂപീകരിച്ചു.

∙ ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ‘സ്മാർട് കിച്ചൻ’ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala13 mins ago

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും

Kerala21 mins ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News15 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala16 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR16 hours ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala17 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur17 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR17 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala17 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala17 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!