Connect with us

Breaking News

ജീവിതത്തിലേക്ക് മടങ്ങിവരാൻ അമയക്ക് വേണം സുമനസ്സുകളുടെ സഹായം

Published

on


പാനൂർ(കണ്ണൂർ ): പാത്തിപ്പാലം വള്ള്യായിയിലെ പത്താം ക്ലാസ്സുകാരി കല്ലക്കണ്ടി അമയ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇപ്പോൾ കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർധന കുടുംബത്തിന് അമയയുടെ ചികിത്സ ചിലവ് താങ്ങാവുന്നതിലും കൂടുതലാണ്.

മൊകേരി രാജീവ്‌ ഗാന്ധി സ്‌കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അമയ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന ഗുരുതര രോഗത്തെ തുടർന്ന് 4 വർഷത്തോളമായി ചികിത്സയിലാണ്.ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഒരു ദിവസം വെന്റിലേറ്ററിന് മാത്രം 50,000 രൂപയോളം ചിലവാകും. സ്വകാര്യ ബസ് ജീവനക്കാരനായ അമയയുടെ പിതാവ് സുമേജിന് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു മാസത്തെ മരുന്നുകൾക്ക് മാത്രം 13000ത്തോളം രൂപ ആവശ്യമാണ്.

അമയയുട ചികിത്സക്കായി നാട് തന്നെ തയ്യാറായിരിക്കുകയാണെന്നും സുമനസുകൾ സഹായിക്കണമെന്നും വാർഡ് മെംബർ അനിൽ വള്ള്യായി പറഞ്ഞു. ഈ കുഞ്ഞുമകളുടെ ജീവൻ രക്ഷിക്കുവാൻ നമ്മളാൽ കഴിയുന്ന സഹായം നൽകിയാൽ മാത്രമേ അമയക്ക് ജീവിതത്തിലേക്ക് മടങ്ങി വരുവാൻ കഴിയുകയുള്ളു. അമയയ്ക്ക് സഹായം നൽകാൻ താല്പര്യം ഉള്ളവർക്ക് താഴെ നൽകിയ അക്കൗണ്ടുകളിലേക്ക് പണമയക്കാം.

Name: Sumej K K
Address: Kallakkandiyil , Valliyayi , (p.o) Pathayakkunnu , Thalassery.
A/c number: 20188318826  (SBI)
IFSC: SBIN0008670

MOB: +919446773829 (G-pay, Phone പേ)


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

Kerala38 mins ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR1 hour ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala2 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur2 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR2 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala2 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala2 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala2 hours ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala2 hours ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Kannur4 hours ago

നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ രണ്ടു മ്യൂസിയംകൂടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!