Connect with us

Breaking News

ഇതര സംസ്ഥാന ലോട്ടറി: സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധതമൂലം: ഹൈക്കോടതി

Published

on


കൊച്ചി : സംസ്ഥാന സർക്കാരിന്‌ ജനങ്ങളോട്‌ പ്രതിബദ്ധതയുള്ളതുകൊണ്ടാണ്‌ ഇതരസംസ്ഥാന ലോട്ടറി നിയന്ത്രണ ചട്ടം ഭേദഗതി ചെയ്തതെന്ന്‌ ഹൈക്കോടതി. നാഗലാൻഡ്‌ ലോട്ടറി വിതരണത്തിനായുള്ള നാല് ഏജൻസികൾ തമ്മിൽ ബന്ധമുള്ളവരാണെന്ന്‌ സി.എ.ജി. കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ അരങ്ങേറുമ്പോൾ സംസ്ഥാന സർക്കാരിന് കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല.

ലോട്ടറിമൂലം സാധാരണ ജനങ്ങൾ കഷ്ടപ്പെടുന്നുണ്ടോയെന്നും അവരെ ലോട്ടറിയുടെ പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്നും പരിശോധിക്കാനുള്ള അധികാരം സർക്കാരിനുണ്ട്‌. ഈ അധികാരം ഉപയോഗിച്ചാണ് 2018ൽ ലോട്ടറിഭേദഗതി ചട്ടങ്ങൾ പുറപ്പെടുവിച്ചത്. നാഗലാൻഡ് സംസ്ഥാനത്തിന് ലോട്ടറി വിൽപ്പനയിൽനിന്ന്‌ ലഭിക്കേണ്ട തുക പൂർണമായും ലഭിച്ചിട്ടില്ലെന്ന 2018ലെ സി.എ.ജി. ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂര തകർന്ന് നാലു പേർക്ക് പരിക്ക്

Published

on

Share our post

അപകടം വാട്ടർടാങ്ക് തകർന്നത് മൂലം

മട്ടന്നൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് സിനിമ കാണുകയായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം.പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജിൽ(30), സുനിത്ത് നാരായണൻ (36),കൂത്തുപറമ്പ് സ്വദേശി ശരത്ത് (29) സുബിഷ(25), എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.തിയേറ്ററിലെ പ്രധാന ഹാളിന് മുകൾഭാഗത്തുള്ള വാട്ടർടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടിരിക്കുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് വീണാണ് വിജിലിന് തലയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റത്.


Share our post
Continue Reading

Breaking News

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.


Share our post
Continue Reading

Breaking News

കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Published

on

Share our post

കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനു സമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് പ്രതികൾ. 

നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. 2016 ജൂൺ 15നു പകൽ 10.45ന്‌ ആയിരുന്നു സ്‌ഫോടനം. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌ ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. തമിഴ്നാട്‌ കീഴവേളിയിൽ അബ്ബാസ് അലി നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിലാണ്‌ ബേസ് മൂവ്മെന്റ്  ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്‌. മറ്റു പ്രതികളെ ആകർഷിക്കാൻ ബിൻലാദന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. രാജ്യത്ത്‌ കോടതികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സ്ഫോടനം നടത്തി.  

അബ്ബാസ് അലിയുടെ വീട്ടിൽ ബോംബ് നിർമിച്ചശേഷം മധുരയിൽനിന്ന് തെങ്കാശി ബസിൽ കയറി കൊല്ലം കലക്ടറേറ്റ് വളപ്പിൽ എത്തിയ രണ്ടാം പ്രതി ഷംസുൻ കരിംരാജ ബോംബ് സ്ഥാപിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ്‌ കരിംരാജ കലക്ടറേറ്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.  സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ്  ഏറ്റെടുക്കുന്നതായി മൂന്നാം പ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. അതിനിടെ  മൈസൂർ സ്‌ഫോടനക്കേസ് അനേഷിച്ച എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥർ 2016 നവംബർ 28ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു.

ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ്‌ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി ബി സുനിൽ, എസ് പി പാർഥസാരഥി,  ബി ആമിന എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എസിപിയായിരുന്ന ജോർജ് കോശിയാണ്‌ കുറ്റപത്രം സമർപ്പിച്ചത്.


Share our post
Continue Reading

Local News14 hours ago

പേരാവൂർ മാരത്തൺ ഡിസംബർ 21ന്; സംഘാടക സമിതി രൂപവത്കരിച്ചു

THALASSERRY14 hours ago

സർക്കാരിന്റെ കരുതൽ, അവർ പറക്കും, പുതിയ ഉയരങ്ങളിലേക്ക്‌

Kerala14 hours ago

മരച്ചീനിക്കും കുരുമുളകിനും പ്ലേഗ്‌ പുഴു ആക്രമണം; കർഷകർക്ക് കണ്ണീർ

PERAVOOR15 hours ago

ആശമാരെ ആദരിച്ച് എച്ച്.ആര്‍.സി

Kerala15 hours ago

ഭിന്നശേഷിക്കാരനായ മകനെ കൊല്ലാൻ ശ്രമിച്ച ശേഷം അച്ഛൻ ജീവനൊടുക്കി

Kerala15 hours ago

യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി

Kerala15 hours ago

മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട‘ഓർമ്മത്തോണി പദ്ധതി’ പ്രതിസന്ധിയിൽ

Kerala16 hours ago

പരിശീലനത്തിനെത്തിയ പെൺകുട്ടിക്കു പീഡനം: ബാഡ്മിന്റൺ താരം അറസ്റ്റിൽ

Kerala16 hours ago

ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

India16 hours ago

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കാം- സുപ്രീം കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!