Connect with us

Breaking News

ഓക്‌സിമീറ്ററിന്‌ ക്ഷാമം; വ്യാജനും വിപണിയിൽ

Published

on


കണ്ണൂർ: ശരീരത്തിലെ ഓക്‌സിജന്റെ അളവ്‌ പരിശോധിക്കാനുള്ള പൾസ്‌ ഓക്‌സിമീറ്ററിന്‌ വിപണിയിൽ ക്ഷാമം. കോവിഡ്‌ സാഹചര്യം മുതലെടുത്ത്‌ ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകൾ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്‌. ആയിരം രൂപയുണ്ടായിരുന്ന പൾസ്‌ ഓക്‌സിമീറ്ററിന്‌ ഇരട്ടിയിലധികം വിലവർധനയാണുണ്ടായത്‌.

കോവിഡ്‌ രണ്ടാംവരവിൽ രോഗികളുടെഎണ്ണം കൂടിയതോടെയാണ്‌ പൾസ്‌ ഓക്‌സിമീറ്ററുകളുടെ ഉപയോഗം കൂടിയത്‌. കോവിഡ്‌ രോഗികളിൽ ശ്വാസംമുട്ടൽ കൂടുന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ അളവ്‌ അറിയാൻ സംവിധാനം വീട്ടിൽ തന്നെ വേണമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ നിർദേശംവന്നതോടെ ആളുകൾ വ്യാപകമായി ഓക്‌സിമീറ്റർ വാങ്ങാൻതുടങ്ങി. റീഡിങ്‌ 94 -ൽ കുറയുന്നത്‌ അടിയന്തര ചികിത്സ വേണമെന്നാണ്‌ സൂചിപ്പിക്കുന്നത്‌.

എന്നാൽ, കോവിഡ്‌ ഇല്ലാത്ത പൂർണ ആരോഗ്യവാനായ ഒരാൾ മെഡിക്കൽഷോപ്പിൽ നിന്ന്‌ വാങ്ങിയ ഓക്‌സിമീറ്ററിൽ റീഡിങ്‌ നോക്കിയപ്പോൾ 68 ആണ്‌ കാണിച്ചത്‌. ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകളിലെ തെറ്റായ റീഡിങ്‌ അനാവശ്യ പരിഭ്രാന്തിക്ക്‌ ഇടയാക്കും. തെറ്റായ റീഡിങ്ങിനെ ആശ്രയിക്കുമ്പോൾ രോഗിയുടെ നില വഷളാവുന്നത്‌ മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യും.

നിർമാണക്കമ്പനിയുടെയുടെ പേരോ വിലാസമോ ഒന്നുമില്ലാത്ത പൾസ്‌ ഓക്സി മീറ്ററുകളും വിപണയിൽ സുലഭമാണ്‌. കണ്ണൂർ നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ എത്തിയ ഇത്തരം ഓക്‌സി മീറ്ററുകൾ തിരിച്ചയച്ചു. എന്നാൽ, രണ്ടാഴ്‌ചയ്‌ക്കുശേഷം ഇവ തന്നെ വിതരണക്കാരുടെ പേര്‌ ഒട്ടിച്ച്‌ തിരിച്ചുവന്നു. മെഡിക്കൽ ഷോപ്പുകാർ അതും എടുത്തില്ല. 1400 മുതൽ 2500 രൂപവരെയാണ്‌ ഓക്സിമീറ്ററിന്റെ വില. ഇടക്കാലത്ത്‌ വില മൂവായിരത്തിലെത്തിയിരുന്നു. ഓൺലൈൻ വിപണയിൽ 600 രൂപയ്‌ക്കും വിൽപ്പന നടക്കുന്നുണ്ട്‌.

വ്യാജ ഉൽപ്പന്നങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ കൃത്യമായ സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന്‌ നോക്കി വാങ്ങണമെന്ന്‌ ബയോമെഡിക്കൽ എൻജിനിയർ സി.എച്ച്‌. രാധിക പറഞ്ഞു. ഓക്‌സിമീറ്റർ വാങ്ങുമ്പോൾ സി.ഇ. (കൺഫോർമിറ്റി യൂറോപ്യൻ) സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എഫ്‌.ഡി.എ. (ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്ട്രേഷൻ) സർട്ടിഫിക്കേഷൻ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News7 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala8 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR8 hours ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala8 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur8 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR9 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala9 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala9 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala9 hours ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala9 hours ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!