Connect with us

Breaking News

‘നിങ്ങളുടെ അധികാര മോഹം ലീഗിനെ നശിപ്പിക്കും’; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രവർത്തകർ

Published

on


മലപ്പുറം: മുസ്​ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി പാർട്ടി പ്രവർത്തകർ. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലീ​ഗിനേറ്റ തിരിച്ചടിക്ക്​ കാരണം കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടമാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ വോട്ട് ചെയ്തവർക്ക് നന്ദിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ലീ​ഗ് പ്രവർത്തകരും അനുഭാവികളും വിമർശിച്ച് കമന്‍റിടാൻ തുടങ്ങിയത്. കമൻ്റ് ചെയ്യുന്നവരിൽ എം.എസ്.എഫ്. സംസ്​ഥാന ഭാരവാഹിയായിരുന്നവർ മുതൽ താഴേ തട്ടിലെ അണികൾ വരെയുണ്ട്. ഭൂരിഭാഗം പോസ്റ്റുകളും കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളെ കടുത്ത രീതിയിൽ വിമർശിക്കുന്നവയാണ്​. ഇതിനിടയിൽ എതിർ രാഷ്​ട്രീയ വീക്ഷണമുള്ളവരും രൂക്ഷമായ കമന്‍റുകളുമായി അവസരം മുതലെടുക്കുന്നുണ്ട്​.

കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത്​….

‘പണ്ട് കുറ്റിപ്പുറത്ത് നിങ്ങൾ തോറ്റ കാര്യം മറക്കരുത്. അക്കരപ്പച്ചതേടിയുള്ള ചാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽക്കേണ്ടി വരും. അധികാരമോഹിയായ നിങ്ങൾക്ക് ഇത് വിഷയമല്ലാന്നറിയാം, ഈ പാർട്ടിയെ സ്നേഹിക്കുന്ന എന്നെ പോലെ ഒരുപാട് പാവപ്പെട്ട പ്രവർത്തകരുണ്ട് ഞങ്ങൾക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല’

‘നിങ്ങളുടെ സ്ഥാന മോഹം ലീഗിനെ നശിപ്പിക്കും’

‘ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ മുസ്ലിം ലീഗിന്റേത്‌. വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കിയാൽ ഗംഭീര പ്രകടനം തന്നെയാണ്‌. പക്ഷേ ഈ വിജയത്തിലും നമ്മുടെ പാർട്ടി തോറ്റിരിക്കുന്നു.
അണികളില്ലാതെ നേതാവാകാൻ പറ്റില്ല എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കണം. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ രാജിയും മത്സര തീരുമാനവും അധികാരക്കൊതി കൊണ്ടാണെന്ന് പാർട്ടി അംഗീകരിക്കണം. മടിയിലെ പണത്തിന്റെ തൂക്കമാണ്‌ നേതാവാകാനുള്ള യോഗ്യതയെന്ന് അവർ പരിഹസിക്കുമ്പോൾ, അതല്ലെന്ന് തെളിയിക്കാൻ ഉതകുന്ന നേതാക്കന്മാർ ഉണ്ടാവണം, ഇങ്ങ്‌ വാർഡ്‌ കമ്മിറ്റി മുതൽ അങ്ങ്‌ ദേശീയ കമ്മിറ്റിയിൽ വരെ.
മുസ്ലിം ലീഗിന്‌ വിജയിക്കാൻ ഇതിലും നല്ലൊരു സാഹചര്യം കേരളത്തിൽ ഇത്‌ വരെ ഉണ്ടായിട്ടില്ല. എല്ലാം നമ്മൾക്കനുകൂലമായിരുന്നു. എന്നിട്ടും മികച്ചൊരു പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല എന്നത്‌ ഖേദകരമാണ്‌.
നല്ലവരായ മുസ്ലിം ലീഗ്‌ അണികൾ ഇനിയെങ്കിലും ഒരുകാര്യം മനസ്സിലാക്കണം. ലീഗിലെ ഏറ്റവും ജനകീയനായ, മികച്ചൊരു നേതാവ്‌ മാത്രമാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌. അയാളല്ല പാർട്ടി.
ഈ പരാജയ കാലവും കടന്ന് പോവും. ഇന്നിന്റെ ഈ നോവിൽ നിന്ന് ഊർജ്ജം കൊണ്ട്‌ നമ്മൾ ഇനിയും പ്രവർത്തിക്കും. നമ്മളെ പാർട്ടി വീണ്ടും ജയിക്കും…’

‘മുല്ലപ്പള്ളി രാമചന്ദ്രൻ…..കുഞ്ഞാലിക്കുട്ടി……
തീർച്ചയായും യു.ഡി.എഫിൻ്റെ പരാജയത്തിൽ മറ്റെന്തിനാക്കാളും കാരണക്കാർ ഇവർ തന്നെയാണ്..
പാർട്ടി സംവിധാനങ്ങൾ ചലിപ്പിക്കാനോ, പ്രവർത്തകർക്ക് ആവേശമാവാനോ കഴിയാത്ത തികഞ്ഞ പരാജയമായ കെ.പി.സി.സി പ്രസിഡണ്ട്. തൻ്റെ കുടുംബ ട്രസ്റ്റ് പോലെ തോന്നുന്നതെല്ലാം ചെയ്യാൻ പാർട്ടിയെ ഉപയോഗിക്കുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സെക്രട്ടറി. യു.ഡി.എഫ് പരാജയത്തിന് പല കാരണങ്ങളുണ്ടാവും, എന്നാൽ അതിലൊരു പ്രധാന കാരണം ഇവരും ഇവരുടെ നിലപാടുകളുമാണ്…’

‘മരണം നാളെ നമ്മളെയും തേടിയെത്താം അതിനുമുൻപ് അധികാരത്തിനു വേണ്ടിയുള്ള അലച്ചൽ നിർത്തി ജനഹിതം മനസിലാക്കി പ്രവർത്തിക്കുക’

‘രാജിവെക്ക് കുഞ്ഞാപ്പ.. എന്നിട്ട് വാർഡിൽ മത്സരിക്ക്.. ഇനി അതും കൂടിയേ ബാക്കിയുള്ളു’

‘ലീഗ് നല്ല നിലയിൽ എത്തുമായിരുന്നു കുഞ്ഞാലിക്കുട്ടി ആണ് സകല തോൽവിക്കും ഉത്തരവാദി ഞാൻ അന്നേ പറഞ്ഞതാ.. പലരോടും വീണ്ടും പറയുന്നു അയാൾക്ക്​ പാർട്ടി എന്നോ സമുദായം എന്നോ നോട്ടം ഇല്ല. സ്വന്തം നിലനിൽപ് മാത്രം ആണ് പ്രശ്നം സ്വാർത്ഥനാണ് അയാൾ. Et യെ പോലുള്ള നിസ്വാർത്ഥ സേവകർ കൂടുതൽ നേതൃത്വ സ്ഥാനത്തേക്ക് വന്നാൽ പച്ച പിടിക്കും’

‘താങ്കളുടെ നിലപാട് ആത്മ പരിശോധന നടത്തണം.. അണികളെ അറിഞ്ഞു പ്രവർത്തിക്കൂ.. ഞാനാണ് എല്ലാം എന്ന് കരുതിയാൽ അവസാനം താങ്കൾ മാത്രമാകും’

‘എം.എൽ.എ സ്ഥാനം രാജിവെച്ച്‌ എം.പി ആവാൻ പോയി. ആ സ്ഥാനം പാതിവഴിയിൽ ഇട്ടെറിഞ്ഞ്‌ മന്ത്രി ആവാൻ വേണ്ടി വീണ്ടും എം.എൽ.എയായി. ഇങ്ങനെ അധികാര കൊതി മൂത്ത്‌ ചാടിക്കളിക്കുന്നവരൊയൊക്കെ പിടിച്ച്‌ മൂലക്കിരുത്തേണ്ട സമയം അതിക്രമിച്ചു.. നേതാക്കളല്ല.. പാർട്ടിയാണ് വലുത്‌. ജയ് മുസ്ലിം ലീഗ്. എന്നും എപ്പോഴും ലീഗിൽ മാത്രം. ഇപ്പോഴുള്ള നേതാക്കളോടുള്ള ഇഷ്ടം കൊണ്ടല്ല ലീഗിനോടുള്ള മുഹബ്ബത്ത് കൊണ്ടാണ്…’

‘നിങ്ങൾ mp സ്ഥാനം രാജിവെച്ചത് മുതൽ പാർട്ടിയുടെ ഗ്രാഫ് താഴോട്ടാണ്… തെറ്റുകൾ പുനഃപരിശോധിക്കുക.. ഉന്നതാധികാര സമിതി പിരിച്ചുവിടുക.. പാർട്ടിയിൽ ജനാധിപത്യം തിരികെ കൊണ്ടുവരുക…’

‘സ്വാർത്ഥ താൽപ്പര്യമുള്ളവരെയല്ല മുസ്ലിം ലീഗിന് ആവശ്യം… പലരുടെയും മനസ്സിൽ താങ്കൾ ഇപ്പൊ ഒരു അധികാരമോഹി മാത്രമാണ്… ഒരു നേതാവായി കാണാൻ പ്രയാസമുണ്ട്….’

‘ഇനി മലപ്പുറം മുൻസിപ്പൽ ചെയർമാൻ സ്ഥാനം ഉണ്ട് ….അത് പോരളിയാ…പെർഫെക്ട് ഓകേയ്…’


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur5 mins ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR11 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur13 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala13 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala13 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur14 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala14 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala15 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala15 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala15 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!