എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി), 2023-24 അധ്യയനവർഷത്തേക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ഒ.എൻ.ജി.സി. ഫൗണ്ടേഷൻ വഴിയാണ് പദ്ധതിനടപ്പാക്കുന്നത്....
വയനാട്: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു....
നടുവണ്ണൂർ (കോഴിക്കോട്): തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ രഞ്ജൻ പ്രമോദിന്റെ പിതാവ് കാവുന്തറ കോതേരിയിലെ ഒ.പി. പ്രഭാകരൻ നായർ (86) അന്തരിച്ചു. കോഴിക്കോട് കെ.ഡി.സി. ബാങ്ക് മുൻ സീനിയർ മാനേജരായിരുന്നു. ‘മുസ്സാക്കും പന്തക്കുറ്റിയും’ എന്ന കഥ എഴുതിയിട്ടുണ്ട്....
സംസ്ഥാനത്തെ സ്കൂളുകളിൽ അർധ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും. ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും...
തിരുവനന്തപുരം: ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ താത്കാലിക തസ്തിക സൃഷ്ടിച്ച് ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും....
കാസർകോട് : വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കേന്ദ്രസർവകലാശാല അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസർ ഡോ. ബി. ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തിൽ, പരാതിയിൽ...
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ ഉണ്ടെങ്കില്‍ പരീക്ഷ ആനുകൂല്യം നല്‍കുന്നതിന് പുതിയ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് ഉത്തരവ് നല്‍കിയത്. ഭിന്നശേഷി അവകാശ നിയമം...
മീനങ്ങാടി: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28. 42 ഗ്രാം...
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍...
ഗുരുവായൂർ: ജ്വല്ലറി മാനേജരായ മധ്യവയസ്കനെ ഗുരുവായൂരിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ സ്വദേശി പ്രസാദത്തിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ദൈവസഹായം ജ്വല്ലറിയിലെ മാനേജർ...