മലപ്പുറം:അങ്കണവാടിയിൽ നിന്ന് ഗർഭിണികൾക്ക് വിതരണംചെയ്ത ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി. അനക്കയം പഞ്ചായത്തിലെ 18ാം വാർഡിലെ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ഗോതമ്പിലാണ് വലിയ കല്ലുകൾ കണ്ടെത്തിയത്. ഗർഭിണികൾക്ക് സൗജന്യമായി നൽകുന്ന രണ്ട് കിലോ ഗോതമ്പ്...
ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്പ് പൂര്‍ത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റര്‍...
തിരുവനന്തപുരം: എ.കെ.ജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ...
മുബൈ:മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ്...
കണ്ണൂർ/ എടക്കാട് : വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ മസ്റ്ററിങ് ചെയ്യാനാകാതെ ദുരിതത്തിൽ. മസ്റ്ററിങ് നടപടി പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂവെന്ന നിർദേശത്തെത്തുടർന്ന് രണ്ട് ദിവസമായി പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിലെത്തി മടങ്ങുകയാണ്. 2023...
കാസർകോട്: ചന്തേരയിൽ പതിമൂന്നുകാരിയെ ഡോക്ടർ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ...
കോട്ടയം: ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദുരുപയോഗത്തിന് ഇരയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 24 കൗമാരക്കാരുടെ ജീവൻ. 2021 മുതൽ കഴിഞ്ഞ മേയ് വരെയുള്ള കണക്കുകളാണിത്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗംമൂലം തട്ടിപ്പുകളിലും ചൂഷണങ്ങളിലും പെട്ടുപോകുന്ന...
മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന് സലീം കുമാറിന്. ആഗസ്റ്റ് 15 ന് ആറ്റിങ്ങളില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. കേരള...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കു ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകണം. അനധികൃത ക്ലാസ് റൂം...
പാലക്കാട് : അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ ചികിത്സ പൂർത്തിയാകുന്നതുവരെ മുഴുവൻ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവായി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ...