തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈനിന്റെ നടപടികള്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. തുടര്‍നടപടി റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കു ശേഷം...
കൊല്ലം: കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിന്, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നു രാവിലെ ഒമ്പതിന് കുളത്തൂപുഴ ഭാഗത്താണ്...
കൊച്ചി: കെട്ടിടത്തിനു മുകളിൽനിന്നു വീണ് കന്പി തലയിൽ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയിൽ. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്. പുലർച്ചെ 12ന് പോണേക്കര മനക്കപ്പറന്പ് കൃഷ്ണനഗറിലായിരുന്നു സംഭവം. പ്രദേശവാസിയായ ഉണ്ണികൃഷ്ണൻ എന്നയാളുടെ...
കൊച്ചി : വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ...
കേളകം: കേളകം ഹരിത ടൂറിസം പദ്ധതിക്ക് കൃഷി വകുപ്പിന്റെ സഹായം തേടി മന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്....
തലശ്ശേരി ബസ് കാത്തു നില്ക്കുന്ന സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര വാഗ്ദാനം ചെയ്തു സ്വര്‍ണാഭരണം അപഹരിക്കുന്ന സംഘം ജില്ലയില്‍ വ്യാപകം. മേലൂരിലും കണ്ണപുരത്തും വീട്ടമ്മമാര്‍ക്ക് സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ 23ന് മേലൂര്‍ രോഹിണി നിവാസില്‍ സി.വി.സുജാതയുടെ 5...
ഇന്ത്യന്‍ നിരത്തുകളില്‍ ഫോഴ്സ് എന്ന വാഹന നിര്‍മാതാക്കള്‍ക്ക് കൃത്യമായ മേല്‍വിലാസം ഉണ്ടാക്കി നല്കിയ വാഹനമാണ് ട്രാവലര്‍. ആംബുലന്‍സായും ടൂറിസ്റ്റ് വാഹനങ്ങളായും നിരത്ത് നിറഞ്ഞിരിക്കുന്ന ഈ വാഹനത്തിന്റെ പുതിയൊരു പതിപ്പ് നിരത്തുകളില്‍ എത്തിക്കുകയാണ് നിര്‍മാതാക്കള്‍. ഫോഴ്സ് അര്‍ബാനിയ...
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ്...
കടന്നപ്പള്ളി:‘‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’’–- വിദേശത്ത് പ്രചാരത്തിലുള്ള ഈ ചിന്തയ്ക്കു മഹനീയ തുടർച്ചകൾ ഉണ്ടാകുമ്പോൾ അഭിമാനിക്കാനേറെയുണ്ടെന്നാണ് ഐ.ആർ.പി.സി മാടായി സോണൽ പ്രവർത്തകർ പറയുന്നത്. ഈ ലോകത്തുതുടരാൻ മറ്റുചിലർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം...
കണ്ണൂർ: ആഗ്രഹത്തിനനുസരിച്ച് വഴങ്ങാത്ത ശരീരം… നടക്കാൻ പരസഹായം വേണം… എന്നാൽ മത്സരം തുടങ്ങിയാൽ പരിമിതികളെയെല്ലാം കാറ്റിൽപ്പറത്തി ചോദ്യത്തിന് നിമിഷങ്ങൾക്കകം ഉത്തരമേകും ധ്യാൻ കൃഷ്ണ. സെറിബ്രൽ പാൾസി രോഗം തളർത്തുമ്പോഴും ക്വിസ് മത്സരവേദികളിൽ സജീവമാണ് ഈ ഏഴാംക്ലാസുകാരൻ....