ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിൽ നടത്തും. ഇതുസംബന്ധിച്ച്...
കോഴിക്കോട്: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.
കലോത്സവം ആര്‍ഭാടത്തിന് വേദിയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.കലോത്സവത്തിന് സ്റ്റേജ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കലോത്സവം നടക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി കാണും. ഇതില്‍ എങ്ങനെ മാറ്റം വരുത്താമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കഴിവതും...
ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച്...
പേരാവൂർ: പോലീസ് സ്റ്റേഷൻ-ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.പി.വി.ദിനേശ് ബാബു,കെ.കെ.രാജൻ,വി.കെ.വിനേശൻ,പി.വി.ചന്ദ്രൻ,പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു. ഡി ആർ അനിലിന്റെ മൊബൈലും ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്.കോർപ്പറേഷനിൽ...
ബംഗളൂരു: ആറര കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ എട്ടുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം. പുതുവത്സര പാർട്ടികളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. പുതുവത്സര പാർട്ടികളിൽ മയക്കുമരുന്ന്...
വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടത്. സ്വകാര്യവ്യക്തിയുടെ കാപ്പിതോട്ടത്തിലാണ് ചത്ത നിലയില്‍ കണ്ടത്. സുല്‍ത്താന്‍ ബത്തേരി വട്ടത്താനി ഗാന്ധിനഗറിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. വഴിയോരത്തെ മതില്...
തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ്...
പാനൂർ: പാനൂർ ജങ്ഷനിൽ ചമ്പാട് റോഡിൽ വാഹനത്തിൽനിന്ന് ഓയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നിവീണു. വാഹനത്തിൽനിന്ന് വീണ ബാലൻ ചെണ്ടയാട്, ആത്മിക എന്നിവർ പരിക്കുകളോടെ പാനൂർ ആസ്പത്രിയിൽ ചികിത്സ തേടി. ഫയർഫോഴ്സ്...