തിരുവനന്തപുരം: സമാശ്വാസതൊഴിൽദാന പദ്ധതിപ്രകാരം നിയമനം നേടുന്നവർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം തിരികെപ്പിടിക്കും. അടിസ്ഥാന ശമ്പളത്തിൽനിന്ന് 25 ശതമാനം തുക തിരികെപ്പിടിച്ച് അർഹരായ ആശ്രിതർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. അംഗപരിമിതരായ ആശ്രിതർക്ക് 17 വയസ്സുവരെ നൽകിവരുന്ന സംരക്ഷണം...
തിരുവനന്തപുരം: ക്രമവിരുദ്ധമായി വിസ്തീർണം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തും. ഇതിനായി കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഒറ്റത്തവണ കെട്ടിടനികുതി അടയ്ക്കുമ്പോൾ കൊടുക്കുന്ന സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയാൽ ഒറ്റത്തവണ കെട്ടിടനികുതിയുടെ...
തിരുവനന്തപുരം : സംസ്ഥാനത്തെ 30 സ്റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്റ്റേഷനിലാണ് വികസന പ്രവർത്തനം നടത്തുക. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്.എസ്) കീഴിലാണ് സ്റ്റേഷൻ നവീകരണം. തിരുവനന്തപുരം ഡിവിഷനിൽ നവീകരിക്കുന്ന...
അവയവം ദാനംചെയ്യാമെന്നുപറഞ്ഞ് രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും പണംതട്ടിയ കാസർകോട് സ്വദേശി അറസ്റ്റിൽ. ബളാൽ വില്ലേജിലെ പാറയിൽ വീട്ടിൽ പി കെ സബിനെയാ (25)ണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെ യ്തത്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തിന്...
സംസ്ഥാനത്ത് പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കുന്നതിന് വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ...
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മുതൽ 14ന് വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം admisson.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ്...
തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നത് അനുവദിക്കാനാകില്ലെന്നും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. കേരള പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച പൊലീസുകാർക്കുള്ള കുറ്റാന്വേഷണ പരിശീലന...
തൃശ്ശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടയെത്തിയ യുവതി ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു. വയറുവേദനയ്ക്ക് ചികിത്സ തേടി ഭര്‍ത്താവിനോടൊപ്പമാണ് യുവതി എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുവതി ശൗചാലയത്തിലെത്തിയത്. അവിടെവെച്ച്...
വേലൂർ : വേലൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തൃശ്ശൂർ തലക്കോട്ടുകര ഒയറ്റ് സ്കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അപകടം. സ്കൂൾ...
തൃശൂർ : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ ക്ലിനിക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്...