Connect with us

Breaking News

ഒറ്റ ക്ലിക്കിൽ രോഗിയുടെ ആരോഗ്യചരിത്രം; ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് പദ്ധതിയെക്കുറിച്ച് അറിയാം

Published

on


ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഏകീകൃത ഡിജിറ്റൽ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെൽത്ത് ഐഡി കാർഡിൽ ലഭ്യമായിരിക്കും.

എന്താണ് ദേശീയ ഡിജിറ്റൽ ആരോഗ്യ സംവിധാനം?

14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും. കൺസെന്റ് മാനേജ്മെന്റിന് വേണ്ടിയാണ് പിഎച്ച്ആർ അഡ്രസ്സ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഹെൽത്ത് ഐഡി വെബ് പോർട്ടലിൽ പോയി സ്വയം രജിസ്റ്റർ ചെയ്യുകയോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എബിഡിഎം ഹെൽത്ത് റെക്കോഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്തോ ഐഡി രജിസ്റ്റർ ചെയ്യാം.

മൊബൈൽ നമ്പർ, ആധാർ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങൾ https://healthid.ndhm.gov.in/ എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

Health ID സെക്ഷനിലെ Create Health ID Nowവിൽ ക്ലിക്ക് ചെയ്യുക

നിങ്ങൾക്ക് മുന്നിൽ തുറന്നുവരുന്ന പുതിയ പേജിൽ മൂന്ന് ഓപ്ഷനുകൾ കാണാം.

ആധാർകാർഡ് ഉപയോഗിച്ച ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യുക (Create via Aadhaar)
എനിക്ക് ആധാറില്ല, ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്യുക (I don’t have Aadhaar/ I don’t want to use my Aadhaar for creating Health ID. Click Here)
നിലവിൽ ഹെൽത്ത് ഐഡി ഉണ്ടോ? ലോഗിൻ ചെയ്യൂ(Already have a Health ID ? Login)
ആധാർ കാർഡ് ഉപയോഗിച്ചാണ് ഡിജിറ്റൽ ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ ആദ്യ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകാം. അല്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യാം.

ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒടിപി വെരിഫിക്കേഷൻ ഉളളതാണ്.

പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ, ചിത്രം തുടങ്ങി വ്യക്തിയുടെ അടിസ്ഥാന വിവരങ്ങളാണ് രജിസ്ട്രേഷനായി ചോദിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വെർച്വൽ ഹെൽത്ത് ഐഡി ഡൗൺലോഡ് ചെയ്തെടുക്കാം.

ആധാറല്ലാതെ മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകുമോ?

നിലവിൽ ആധാർ അടിസ്ഥാനമാക്കിയുളള രജിസ്ട്രേഷൻ ആണ് ഉളളത്. താമസിയാതെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാനുളള സംവിധാനം ആരംഭിക്കും.

പാസ് വേഡ് മറന്നാൽ:-

മൊബൈൽ ഒടിപി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം. തുടർന്ന് പുതിയ പാസ് വേഡ് പുനഃക്രമീകരിക്കാം.

പരാതികൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

ndhm@nha.gov.in

1800-11-4477/14477

ലഭ്യമാകുന്ന വിവരങ്ങൾ

രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം. ഓരോ പൗരനും ഡിജിറ്റൽ ഹെൽത്ത് ഐ.ഡി. ലഭിക്കും. ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടും. ദൗത്യം രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.

രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറില്ല. രോഗിയുടെ സമ്മതത്തോടെ മാത്രമേ രേഖാകൈമാറ്റം നടത്താനാകൂ. രോഗിയുടെ അനുവാദം ലഭിക്കുകയാണെങ്കിൽ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. എത്ര സമയം ഇത് ലഭ്യമാകണമെന്നുളളതും രോഗിക്ക് തീരുമാനിക്കാം. ഇക്കാരണങ്ങളാൽ എല്ലാ രേഖകളും സുരക്ഷിതമായിരിക്കും.

നിലവിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കിൽ ഉപയോക്താവിന് ഐഡി പൂർണമായും നീക്കം ചെയ്യുന്നതിന് സാധിക്കും.

ഗുണങ്ങൾ:-

ഗുണഭോക്താവിന് സർക്കാർ അംഗീകൃത വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം ,മൊബൈൽ ലൊക്കേഷൻ അനുസരിച്ച് സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്താം, പേപ്പർ രഹിത ഡിജിറ്റൽ ആരോഗ്യരേഖകളുടെ ലഭ്യത, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും തുടങ്ങി നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭ്യമാകുക.

എല്ലാവർക്കും ഹെൽത്ത് ഐഡി ലഭ്യമാകുമോ?

എൻഡിഎച്ച്എമ്മിന് കീഴിലുളള ഹെൽത്ത് ഐഡി തികച്ചും സൗജന്യമാണ്. ഒരു വ്യക്തിയുടെ താല്പര്യപ്രകാരം മാത്രം ചെയ്താൽ മതിയാകും.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur23 mins ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur53 mins ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala55 mins ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur2 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR2 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur3 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY4 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY5 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala5 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala6 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!