Connect with us

Breaking News

മനുഷ്യ- വന്യമൃഗ സംഘർഷം: പഞ്ചായത്തുകൾക്ക് അധികാരം നൽകണം – ഡോ: ജെ. ദേവിക

Published

on

Share our post

കേളകം: മനുഷ്യ – വന്യമൃഗ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ്‌ ​ സ്​റ്റഡീസ് പ്രഫസറും ചരിത്രകാരിയുമായ ഡോ. ജെ. ദേവിക. ഫെയർ ട്രേഡ് അലയൻസ് കേരളയുടെയും കേളകം പ്രസ് ഫോറത്തി​ൻെറയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, കർഷക സംഘടന നേതാക്കൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുതകുന്ന നയരൂപവത്കരണത്തിന് കാടതിർത്തി പഞ്ചായത്തുകളുടെ സംഘടിത ശ്രമങ്ങൾ അനിവാര്യമാണെന്നും അവർ പറഞ്ഞു.

മനുഷ്യ – വന്യജീവി സംഘർഷങ്ങളിൽ പഞ്ചായത്തിരാജ് നിയമങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന സെന്റർ ഫോര്‍ ​ഡെവലപ്മെന്റ്‌​ സ്​റ്റഡീസ് പഠനങ്ങളുടെ ഭാഗമായി കർഷകരുമായും പഞ്ചായത്ത് ജനപ്രതിനിധികളുമായും സംവദിക്കാനെത്തിയതായിരുന്നു അവർ. ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് ആദിവാസികൾക്ക് അനുമതി നൽകണം. ഇവയെ കുഴിച്ചുമൂടാതെ ഭക്ഷണമാക്കാനുള്ള അനുമതിക്ക്​ ശിപാർശ ചെയ്യുമെന്നും ജെ. ദേവിക പറഞ്ഞു.

കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ്​ ആൻറണി സെബാസ്​റ്റ്യൻ, കേളകം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, ഫെയർ ട്രേഡ് അലയൻസ് സംസ്ഥാന ചെയർമാൻ തോമസ് കളപ്പുര, ചീഫ് പ്രമോട്ടർ ടോമി മാത്യു നടവയൽ, കൊട്ടിയൂർ റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ സുധീർ നരോത്ത്, മണത്തണ സെക്​ഷൻ ഫോറസ്​റ്റർ മഹേഷ്, കേളകം പ്രസ്ഫോറം പ്രസിഡൻറ്​ കെ.എം. അബ്​ദുൽ അസീസ്, ഭാരവാഹികളായ ജോയി ജോസഫ്, എം.ജെ. റോബിൻ, സജീവ് നായർ, അനീഷ് അഗസ്​റ്റിൻ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.  സണ്ണി ജോസഫ് എം.എൽ.എയുമായി ജെ. ദേവിക കൂടിക്കാഴ്ച നടത്തി നിർദേശങ്ങൾ സ്വീകരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KOLAYAD5 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala6 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur7 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur7 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY7 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur7 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur9 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur10 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala10 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur11 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!