Connect with us

Breaking News

മാക്കൂട്ടത്ത് കടുത്ത നിയന്ത്രണം തുടരുന്നു ;ചെക്ക്‌പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

Published

on

Share our post

ഇരിട്ടി: കുടകിൽ രണ്ടു ദിവസത്തെ വാരാന്ത്യ കർഫ്യൂ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ അവസാനിച്ചെങ്കിലും അതിർത്തി കടന്നുപോകുന്നതിനുള്ള കർശന നിയന്ത്രണം തുടരുന്നു . തിങ്കളാഴ്ച പുലർച്ചെമുതൽ കർണ്ണാടകത്തിലേക്ക് പോകാൻ എത്തിയ വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്ററിലേറെ നീണ്ടു. ഇതുമൂലം പത്ത് മണിക്കൂറിലധികം യാത്രക്കാരും ചരക്കു വാഹനങ്ങളും ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടന്നു .

കേരളവുമായി അതിർത്തി പങ്കിടുന്ന കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണ്ണാടക സർക്കാർ കടുത്ത നിയന്ത്രങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശനി , ഞായർ ദിവസത്തെ അപ്രതീക്ഷിത ലോക്ക് ഡൗണിന് പിന്നാലെ തിങ്കളാഴ്ച്ച അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധനയാണ് യാത്രികർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കുള്ള നിരോധനം തുടരുകയാണ് . 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുമായെത്തിയവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവ് കാത്ത് കഴിയേണ്ടി വന്നു. തിങ്കളാഴ്ച്ച പുലച്ചെ നാലുമണിക്ക് എത്തിയവർക്ക് പോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ് അതിർത്തി കടക്കുമ്പോൾ ഉച്ചക്ക് 11 മണികഴിയേണ്ടിവന്നു .

ചെക്ക് പോസ്റ്റിൽ പരിശോധനക്ക് വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാഞ്ഞതാണ് കർണ്ണാടക ആരോഗ്യ വകുപ്പിന്റെ പരിശോധന ഇഴഞ്ഞു നീങ്ങാൻ ഇടയായത്. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം മൂന്ന് കിലോമീറ്ററിലധികം വാഹനങ്ങളുടെ നിര നീണ്ടു . വീരാജ് പേട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടുകയും റോഡിന് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിറയുകയും ചെയ്തു . കൂട്ടുപുഴ പാലത്തിന് സമീപം കൂടി പേരട്ട, മട്ടിണി, കോളിത്തട്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. നാട്ടുകാരും പോലീസും ഇടപ്പെട്ട് വാഹനങ്ങൾ ഒരു വശത്ത് മാത്രം പാർക്ക് ചെയ്യാവുന്ന നിലയിലാക്കി. ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമായി സ്ത്രീകളും കുട്ടികളുമായി എത്തിയ യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. ഭക്ഷണമോ വെള്ളമോ കിട്ടാതെ ഏറെ പേരും വലഞ്ഞു. സമീപത്തൊന്നും വീടുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് മൂലം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പെൺകുട്ടികളും സ്ത്രീകളും ഏറെ പ്രയാസം അനുഭവിച്ചു .

കുടക് ഭരണ കൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അറിയാതെ ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച്ച മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി മടങ്ങി പോകേണ്ടി വന്നവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ പലരുടേയും ടെസ്റ്റ് കലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെസ്റ്റ് നടത്തിയാണ് എത്തിയത്. വിവിധ പരീക്ഷകൾക്ക് പോകേണ്ടവരും ബംഗളൂരു വിമാനത്തവളത്തിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിദേശത്ത് പോകേണ്ടവരും എല്ലാം ഇതിൽ ഉണ്ടായിരുന്നു. പരിശോധന വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി ചെക്ക് പോസ്റ്റിൽ നിയോഗിച്ച ജീവനക്കാരുടെ എണ്ണം കുറച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത് . നേരത്തെ ആരോഗ്യ വകുപ്പിൽ നിന്നും രണ്ട് ഹെൽത്ത് ഇൻസ്‌പെകടർമാരും രണ്ട് റവന്യു അധികൃതരും ഉണ്ടായിരുന്നു. പരിശോധന കടുപ്പിച്ചതോടെ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്നായി കുറച്ചു. സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം യാത്രക്കാരന്റെ ആധാർ കാർഡും പേരും വാഹന നമ്പറുമെല്ലാം റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതും ഒരു ജീവനക്കാരൻ തന്നെയാണ്. ഇതുമൂലം ഒരാളുടെ പരിശോധനയ്ക്ക് അഞ്ചുമിനിട്ടിലധികം കാലതാമസം ഉണ്ടായി. ഇതാണ് ചെക്ക് പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ താമസത്തിനിടയാക്കിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur10 mins ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY2 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY3 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala3 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala3 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala4 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala4 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala4 hours ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur7 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR18 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!