Connect with us

Breaking News

അധികൃതരുടെ അനാസ്ഥ;ഇരിട്ടി താലൂക്കാസ്പത്രിയിലെ മാതൃ-ശിശുവാർഡ് നശിക്കുന്നു

Published

on


ഇരിട്ടി : താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃശിശു ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ.മൂന്ന് കോടി 19 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ പണി പൂർത്തിയാക്കിയ വിഭാഗമാണ് ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലം അടഞ്ഞു കിടന്ന് നശിക്കുന്നത്.

2019-ൽ ആദ്യം നിർമ്മിച്ച മാതൃ ശിശുവാർഡ് മാസങ്ങൾ കഴിഞ്ഞപ്പോൾ ആശുപത്രിയുടെ ഒ പി വാർഡും , ഫാർമസിയും , ഡയാലിസിസ് സെന്ററും മറ്റുമായി മാറ്റുകയായിരുന്നു.പ്രസവം നടത്താൻ ആശുപത്രി അധികൃതർ തയ്യാറാവത്തതിനാൽ ഇവിടേക്ക് നിയമിച്ച ഗൈനക്കോളജിസ്റ്റുകൾ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കും മറ്റും സ്ഥലം മാറി പോവുകയും ചെയ്തു.
പിന്നീട് 2020-ൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് മുൻപ് മാതൃ ശിശു വാർഡ് പണിത അതേ കെട്ടിടത്തിന്റെ മുകളിൽ പുതുതായി മാതൃ ശിശു ബ്ലോക്ക് നിർമ്മിക്കുകയായിരുന്നു.ഒരാഴ്ചക്കുള്ളിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുമെന്നും ഇനിയാരും മലയോര മേഖലകളിൽ നിന്നും പ്രസവത്തിനും അനുബന്ധ ചികിത്സകൾക്കുമായി എങ്ങും പോകേണ്ടിവരില്ല എന്ന ഉറപ്പും ഉദ്ഘാടന വേളയിൽ അധികൃതർ നൽകയും ചെയ്തു.

പ്രസവമുറി , ഓപ്പറേഷൻ മുറി, തീവ്ര പരിചരണ യൂണിറ്റ് , നവജാത ശിശു ഐസിയു, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ, ഇതിലെ ഉപകരണങ്ങൾ എന്നിവയെല്ലാം നാശത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ.

1958ൽ റൂറൽ ഡിസ്പെന്സറിയായി ആരംഭിച്ച് പി എച്ച് സി യും , സി എച്ച് സി യും മറ്റുമായി ഉയർത്തിക്കൊണ്ടുവന്ന, മൂന്ന് പതിറ്റാണ്ടോളം പ്രസവങ്ങൾ നടക്കുകയും അനുബന്ധ ചികിത്സകൾ നടത്തുകയും ചെയ്ത ഇരിട്ടി താലൂക്കാസ്പത്രിയിൽ യാതൊരു സൗകര്യവുമില്ലാതിരുന്ന അക്കാലത്ത് ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമായിരുന്നു സേവനം നടത്തിയത്.പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഹോസ്പിറ്റൽ പ്രവർത്തിച്ചു വന്നിരുന്നത്.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും താലൂക്ക് ആശുപത്രിയായി വളരുകയും കൂടുതൽ ഡോക്ടർമാരും സൗകര്യവും ഉണ്ടാവുകയും ചെയ്തതോടെ സ്ത്രീകളേയും ഗർഭിണികളെയും തീരേ അവഗണിക്കുന്ന അവസ്ഥയിലേക്ക് ആശുപത്രി മാറി.മികച്ച രീതിയിൽ ആസ്പത്രിയെ നയിക്കാൻ ആരുമില്ല എന്നതാണ് ഇരിട്ടി താലൂക്കാസ്പത്രിയുടെ ദുർഗതി.

ഇരിട്ടിയിൽ സ്വകാര്യ ആശുപത്രികൾ കിളിർത്ത് വളരാൻ കാരണം താലൂക്കാസ്പത്രി അധികൃതരുടെ അനാസ്ഥ കൊണ്ടാണ്.സ്വകാര്യ ആശുപത്രികൾക്കുവേണ്ടി സർക്കാർ ആശുപത്രികളെ കൊല്ലുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെന്ന ജനാഭിപ്രായം സത്യമാണെന്നാണ് ഇവിടേയും പറയേണ്ടി വരിക.


197 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

THALASSERRY1 min ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY45 mins ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala50 mins ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala1 hour ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala2 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala3 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala3 hours ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur5 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR16 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur18 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!