Connect with us

Breaking News

കോളേജിൽ 5 മണിക്കൂർ ഓൺലൈൻ ക്ലാസ്‌; നോട്ടുകൾ പി.ഡി.എഫ്‌. ആയി നൽകണം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള കോളേജുകളിൽ ഓൺലൈൻ ക്ലാസ്‌ അഞ്ച്‌ മണിക്കൂറാക്കി. ജൂൺ ഒന്നിന്‌ അക്കാദമിക്‌ വർഷം ആരംഭിക്കുന്നതിന്‌ മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ്‌ മേധാവികളുടെ യോഗത്തിലാണ്‌ തീരുമാനം. പഠനവകുപ്പുകളിലെ ക്ലാസുകൾ ഏത്‌ തീയതി മുതൽ ആരംഭിക്കാമെന്നത്‌ അതത്‌ സർവകലാശാലകൾക്ക്‌ തീരുമാനിക്കാം. ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർഥികൾക്ക്‌ ആവശ്യമായ പഠനസഹായികളും നോട്ടുകളും പി.ഡി.എഫ്‌. രൂപത്തിലും മറ്റും നൽകണം. രാവിലെ 8 മുതൽ വൈകിട്ട്‌ 3.30 വരെയുള്ള സമയത്തിനിടയ്‌ക്ക്‌ 5 മണിക്കൂർ ഓൺലൈൻക്ലാസ്‌, അനുബന്ധ പഠന പ്രവർത്തനങ്ങൾ എന്നിവ നടത്തണം.

രാവിലെ 8.30ന്‌ ആരംഭിക്കുന്ന ക്ലാസ്‌ പകൽ 1.30 വരെയും രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന ക്ലാസ്‌ മൂന്ന്‌ വരെയും 9.30ന്‌ ആരംഭിക്കുന്നവ 3.30 വരെയുമായിരിക്കണം. ദിവസവും ചുരുങ്ങിയത്‌ രണ്ട്‌ മണിക്കൂർ ഓൺലൈൻ ക്ലാസുകൾ വേണം. ബാക്കി സമയം വിദ്യാർഥികൾക്ക്‌ പഠന സഹായകരമായ മറ്റ്‌ അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കണം. വെള്ളിയാഴ്‌ച ക്ലാസുകൾ നിലവിലെ രീതിയിൽ പിന്തുടരും. ക്ലാസുകളുടെ സമയക്രമം വിദ്യാർഥികൾക്കുകൂടി സൗകര്യപ്രദമായ രീതിയിൽ കോളേജ്‌

ലോക്‌ഡൗൺ പിൻവലിച്ചാൽ ജൂൺ ഒന്നിന്‌ സാങ്കേതിക വിഭാഗത്തിലെ ഉൾപ്പെടെ മുഴുവൻ അധ്യാപകരും കോളേജിൽ എത്തണം. യാത്രാ ബുദ്ധിമുട്ടുള്ളവർ പ്രിൻസിപ്പലിനെ വിവരം അറിയിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ അധ്യാപകർക്ക്‌ ‘വർക്ക്‌ ഫ്രം ഹോം’ ആയി ഓൺലൈൻ ക്ലാസുകൾ എടുക്കാം. കോളേജുകളിൽ അത്യാവശ്യ ജീവനക്കാരുടെ സാന്നിധ്യം പ്രിൻസിപ്പൽ ഉറപ്പാക്കണം.

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യം അപര്യാപ്‌തമായ വിദ്യാർഥികളെ കണ്ടെത്തി വകുപ്പ്‌ മേധാവികളുടെ സഹായത്തോടെ പ്രിൻസിപ്പൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾ വിദ്യാർഥികൾക്ക്‌ എത്തിക്കണം. ഇതിന്‌ അക്ഷയ സെന്ററുകളുടെ സഹായവും തേടാം. വകുപ്പ്‌ ഡയറക്ടറുടെ അനുമതിയോടെ ഗസ്‌റ്റ്‌ അധ്യാപകരെ നിയമിക്കാം. പ്രത്യേക സമിതികൾ രൂപീകരിച്ച്‌ കോവിഡ്‌ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന രീതി തുടരണമെന്നും തീരുമാനിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KOLAYAD1 hour ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala2 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur2 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur3 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY3 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur3 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur5 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur6 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala6 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur7 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!