Breaking News
മലിനീകരണ നിയന്ത്രണ ബോർഡും ഹരിതകേരള മിഷനും രണ്ടുവഴിക്ക്

കണ്ണൂർ: രാജ്യത്തെ ആദ്യ അറവുമാലിന്യവിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗരേഖ തിരിച്ചടിയാകുമെന്ന് പരാതി. ഈ മാർഗരേഖ ഹരിത കേരള മിഷന്റെതിന് നേർവിപരീതം. അറവുമാലിന്യം പന്നികൾക്ക് കൊടുക്കരുതെന്ന മലിനീകരണ നിയന്ത്രണ ബോർഡ് മാർഗരേഖ അവർതന്നെ തിരുത്തിയതാണ് വിഷയം. പന്നിഫാമുകാർ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ ഉപരോധിച്ചതിനെത്തുടർന്നാണ് നേരത്തെയിറക്കിയ മാർഗരേഖയിൽ വെള്ളംചേർത്തത്. അറവുമാലിന്യം പന്നിഫാമുകൾക്ക് നൽകരുതെന്നാണ് ഹരിത കേരള മിഷന്റെയും നിലപാട്. പന്നി ഫാമുകൾക്ക് നൽകാനെന്ന പേരിൽ ശേഖരിക്കുന്ന മാലിന്യമാണ് പൊതുവഴികളിലും ജലാശയങ്ങളിലും തള്ളുന്നതെന്നാണ് ഹരിത കേരള മിഷന്റെ കണ്ടെത്തൽ. അറവുകേന്ദ്രങ്ങളിലെ മാലിന്യം പണം വാങ്ങി ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും മിഷൻ കണ്ടെത്തി.
സംസ്ഥാനത്ത് 455 പന്നിഫാമുകൾക്കാണ് മലിനീകരണനിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ളത്. ഇതിൽ 37,571 പന്നികളെ വളർത്താനാണ് അനുമതി. എന്നാൽ മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് ഒന്നേകാൽലക്ഷം പന്നികളുണ്ട്. ബാക്കിയെല്ലാം അനധികൃതമെന്ന് വ്യക്തം.
പഞ്ചായത്തീരാജ് ഫാം ലൈസൻസിങ് ചട്ടം 2011 അനുസരിച്ച് ഒരു പന്നിയെ വളർത്താൻ രണ്ടുസെന്റ് എന്ന തോതിൽ സ്ഥലവിസ്തീർണം വേണം. ഒരു പന്നിക്ക് 50 ലിറ്റർ എന്ന തോതിൽ ജല ഉപയോഗം കണക്കാക്കി 200-ന് മുകളിൽ പന്നികളെ വളർത്തുന്ന ഫാമിൽ ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കണം. ഹോട്ടലിലെ മിച്ചഭക്ഷണം ശേഖരിക്കുന്ന പന്നിഫാമുകൾ ശേഖരിക്കുന്ന കടയുടെ മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവയും അപേക്ഷയോടൊപ്പം നൽകണം.
അറവുമാലിന്യം സംസ്കരിച്ച് ജൈവവളമാക്കുന്നതിന് ഹരിത കേരള മിഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച സംസ്കരണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പന്നികർഷകർ മാലിന്യം ശേഖരിക്കാൻ തുടങ്ങിയതോടെ പല ജില്ലകളിലും സംസ്കരണ പ്ലാന്റുകൾക്ക് മാലിന്യം കിട്ടാതായി. നിയമവിധേയമല്ലാത്ത കോഴിമാലിന്യക്കടത്ത് തടയാനുള്ള നടപടി ശക്തമാക്കിയപ്പോഴാണ് പന്നികർഷകരുടെ സംഘടന കോഴിഅറവുമാലിന്യം പന്നികൾക്ക് തീറ്റയായി നൽകിവരുന്നതാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മിക്ക ജില്ലകളിലും ഭക്ഷണമാലിന്യങ്ങളുടെ 80 ശതമാനവും പന്നിഫാമുകളിലേക്കാണ് പോകുന്നത്. പന്നിഫാമുകൾ കോഴിമാലിന്യത്തെ ആശ്രയിച്ചാൽ ഹോട്ടലിലെ മിച്ചഭക്ഷണമാലിന്യം പ്രശ്നമായി മാറുമെന്നും ചൂണ്ടിക്കാണിക്കുന്നു.
കോഴിമാലിന്യത്തിന്റെ പ്രധാന ഭാഗമാണ് തൂവൽ. ഇത് പന്നികൾ ഭക്ഷിക്കാറില്ല. പന്നിഫാമുകളിലേക്ക് കോഴിമാലിന്യത്തോടൊപ്പം വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവും എത്തിച്ചേരുന്നതായി ഹരിത കേരള മിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരേ ഹരിത ട്രിബ്യൂണലിൽ പരാതി നൽകുമെന്ന് സംസ്കരണകേന്ദ്രം ഉടമകൾ പറയുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്