Connect with us

Breaking News

വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന്‌ വഴികാട്ടിയായി കരിയര്‍ പ്രയാണം പോർട്ടൽ

Published

on


കൊച്ചി : ഇനിയെന്ത് പഠിക്കണം, എവിടെ പഠിക്കണം, സ്കോളർഷിപ്പുണ്ടോ, പ്രവേശന പരീക്ഷയുണ്ടോ, തൊഴിൽസാധ്യതയെങ്ങനെ തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകും വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ പ്രയാണം പോർട്ടൽ. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന്‌ വഴികാട്ടിയാവുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ചയാണ് www.careerprayanam.com പോർട്ടൽ പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തെ 14 ലക്ഷം വിദ്യാർഥികൾക്ക് കരിയർ പ്രയാണം ​ഗുണകരമാകുമെന്നാണ്‌ പ്രതീക്ഷ.

യൂണിസെഫാണ് വിദ്യാഭ്യാസവകുപ്പിന് പോർട്ടൽ നിർമിച്ചുനൽകിയത്. മൂന്നുവർഷത്തേക്ക് പോർട്ടലിൽ വിവരങ്ങൾ പുതുക്കുന്നതും യൂണിസെഫാണ്. ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ്‌ കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മലയാളികൾ കൂടുതലായി പഠനത്തിനും ജോലിക്കും ആശ്രയിക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ വിവരങ്ങളാണ് പോർട്ടലിലുള്ളത്. ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലെ വിവരങ്ങൾ ലഭ്യമാണ്.

രണ്ടരലക്ഷത്തിലധികം കോഴ്സുകൾ, ആയിരത്തിലധികം തൊഴിൽമേഖലകൾ, 21,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്. പ്രവേശന, മത്സര പരീക്ഷകളെക്കുറിച്ചുള്ള വിശദാംശങ്ങൾ (യോഗ്യത, പരീക്ഷയുടെ രീതി, അപേക്ഷിക്കേണ്ട വിധം) ഉൾപ്പെടെ ലഭ്യമാണ്. ദേശീയ, അന്തർദേശീയ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളിലെ ഒമ്പതുമുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കാണ് പോർട്ടലിന്റെ സേവനം ലഭിക്കുന്നത്. ഏകജാലക നമ്പർ ഉപയോ​ഗിച്ച് പോർട്ടലിൽ പ്രവേശിക്കാം. പോർട്ടൽ ഉപയോ​ഗിക്കേണ്ടവിധം അധ്യാപകർ വിദ്യാർഥികൾക്ക് വിശദീകരിച്ച് നൽകും. സാധാരണ വ്യക്തി​ഗത വിവരങ്ങൾ നൽകിയാണ് പോർട്ടലുകളിൽ പ്രവേശിക്കുന്നത്. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകജാലക നമ്പർ ഉപയോ​ഗിച്ചുള്ള ലോ​ഗിൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ്‌ കൗൺസലിങ് സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ സി.എം. അസീം പറഞ്ഞു


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur6 mins ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala7 mins ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur1 hour ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR2 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur2 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY4 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY4 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala4 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala5 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala6 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!