Connect with us

Breaking News

ക്ഷീരസംഘത്തില്‍ അംഗത്വമില്ലാത്ത കര്‍ഷകര്‍ക്കും ക്ഷേമനിധിയില്‍ ചേരാം

Published

on


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ക്ഷീരസംഘങ്ങളില്‍ അംഗത്വമില്ലാത്ത കര്‍ഷകരെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗത്വ ഫീസായി നൂറു രൂപ അടയ്ക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുത്തശേഷം വര്‍ഷം 500 ലിറ്റര്‍ പാലെങ്കിലും അഞ്ചു വര്‍ഷം ക്ഷീരസംഘങ്ങളില്‍ നല്‍കിയാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരസഹകരണ സംഘങ്ങളിലോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ ബന്ധപ്പെടുക. ഈ നടപടികളുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. 


244 Comments

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട് കൽപ്പറ്റയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു

Published

on

Share our post

കല്പറ്റ: കൈനാട്ടിയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. മുട്ടിൽ കുട്ടമംഗലത്ത് ആർ.കെ. നിവാസിൽ രഞ്ജിത കൃഷ്ണൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ മറിയുകയും രഞ്ജിത റോഡിൽ തലയടിച്ച് വീഴുകയുമാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഉടൻ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അച്ഛൻ: രാമകൃഷ്ണൻ. അമ്മ: രാധാമണി.മുൻപ് കണ്ണവം തൊടീക്കളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.


Share our post
Continue Reading

Breaking News

കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച മുസ്ലിംലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

Published

on

Share our post

ന്യൂമാഹി: വടകര ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച മുസ്ലിംലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ.യു.ഡി.എഫ്‌ ന്യൂമാഹി പഞ്ചായത്ത്‌ ചെയർമാനും ഒൻപതാം വാർഡ് പഞ്ചായത്ത് അംഗവുമായ പെരിങ്ങാടി പുളിയുള്ളതിൽ പീടികയിലെ ടി.എച്ച്‌. അസ്ലമിനെയാണ് (36) ന്യൂമാഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ്‌ കേസ്.

മുസ്ലിം ജനവിഭാഗമാകെ വർഗീയവാദികളാണെന്ന്‌ എൽ.ഡി.എഫ്‌ സ്ഥാനാർഥി പറഞ്ഞതായി ന്യൂമാഹിയിലെ മങ്ങാട്‌ സ്‌നേഹതീരം വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലാണ്‌ പ്രതി വ്യാജ വീഡിയോ ഉണ്ടാക്കി പോസ്‌റ്റ്‌ ചെയ്‌തത്‌. സ്വകാര്യ ചാനലിലെ അഭിമുഖം എഡിറ്റ്‌ ചെയ്‌ത്‌ തയാറാക്കിയ വീഡിയോയാണ്‌ ടി.എച്ച്‌. അസ്ലം പ്രചരിപ്പിച്ചത്‌.
സൈബർ സെല്ല്‌ മുഖേന വീഡിയോയുടെ ആധികാരികത ഉറപ്പ്‌ വരുത്തിയ ശേഷമാണ്‌ അറസ്‌റ്റ്‌.

ഫേസ്‌ബുക്കിലൂടെ കെ.കെ. ശൈലജക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിൽ കാസർകോട്‌ സ്വദേശി എം.പി. ജാഫറിനെ കതിരൂർ പൊലീസ്‌ പ്രതിചേർത്തു. പ്രോഗ്രസീവ്‌ മൈൻഡ്‌ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ടീച്ചറെയും കുടുംബത്തെയും ഇയാൾ അധിക്ഷേപിച്ചത്‌. ‘സമകാലികം’ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിൽ സ്ഥാനാർഥിക്കെതിരെ വ്യാജ മെസേജ്‌ അയച്ചത്‌ കർണാടക–-കേരള അതിർത്തി ഗ്രാമമായ ഷേണി സ്വദേശി റാഷിദ്‌ ആണെന്ന്‌ തെളിഞ്ഞതായി കതിരൂർ പൊലീസ്‌ അറിയിച്ചു.


Share our post
Continue Reading

Breaking News

കെ.കെ.ശൈലജക്കെതിരായ അശ്ലീല പോസ്റ്റിൽ മട്ടന്നൂർ പോലീസ് കേസെടുത്തു

Published

on

Share our post

മട്ടന്നൂർ: കെ.കെ.ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട കോഴിക്കോട്സ്വദേശിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. നടുവണ്ണൂർ പാലോളി കോട്ടീന്റെ മീത്തൽ കെ.എം.മിൻഹാജിനെതിരെയാണ് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.കെ.കെ.ശൈലജയുടെ ചിത്രം മോർഫ് ചെയ്താണ് ഇയാൾ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റിട്ടത്.ഐ.പി.സി 153, 509, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.


Share our post
Continue Reading

Breaking News8 hours ago

വയനാട് കൽപ്പറ്റയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു

Breaking News8 hours ago

കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച മുസ്ലിംലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

Kerala12 hours ago

മൂന്ന് സെന്റിൽ താഴെ ഭൂമി ഉള്ളവർക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ

Kerala13 hours ago

യു.പി.എസ്‌.സി പരീക്ഷ; ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ

Kerala13 hours ago

വൈദ്യുതി ഉപയോഗം ; ഓട്ടോമാറ്റിക് പമ്പുകളുടെ ഉപയോഗം നിയന്ത്രിക്കണം : കെഎസ്‌ഇബി

Kerala13 hours ago

മികച്ച ലാഭം ലക്ഷ്യമിട്ട്‌ കെ ഫോൺ ; അഞ്ചു ലക്ഷം വീടുകളിൽ 
വാണിജ്യ കണക്ഷൻ നൽകും

Kerala13 hours ago

കെ സ്‌മാര്‍ട്ട് തീർപ്പാക്കിയത് 6,33,733 അപേക്ഷ

Kerala13 hours ago

ഊബറും ഒലയും നിയന്ത്രണത്തിലാകും

India13 hours ago

ദുബൈ വഴിയുള്ള കണക്ഷൻ സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എയർലൈൻ

Kerala14 hours ago

നവകേരള ബസ് സര്‍വീസിലേക്ക്; ഇനി പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 weeks ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR4 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!